ആത്മാവ്
ആശകളൊടുങ്ങാതെ അകാലത്തിൽ മരണപ്പെട്ടുപോയ അനേകായിരം പേർ നമുക്ക് ചുറ്റിനും ഉണ്ട് പോലും.
കാറ്റായും കുളിരായും നിഴലായും നിലാവായും മനസ്സ് മദിപ്പിക്കുന്ന ഗന്ധമായും അവർ നമുക്ക് ചുറ്റിനും പാറി നടക്കുന്നുണ്ടത്രേ
ഇരുള് തളം കെട്ടുന്ന ഇടവഴികളിലും ഇരുട്ടില് പൂക്കുന്ന പാലമരച്ചുവട്ടിലും മാത്രമല്ല.... ഉച്ചവെയിലിലും കൊച്ചുവെളുപ്പാൻകാലത്തും മുറ്റത്തും മുറിയിലും ഒക്കെ അവർ നമ്മെ കാത്തുനിൽപ്പുണ്ടത്രേ.
മുറിയിൽ നമ്മുടേതല്ലാത്ത ഒരു ശ്വാസോച്ഛാസം കേട്ടാൽ....
നമ്മളറിയാതെ ഒരു നെടുവീർപ്പ് പുറത്തേയ്ക്ക് വന്നാൽ....
നമ്മുടേതല്ലാത്ത ഒരു നിഴലനക്കം കണ്ടാൽ....
നമുക്ക് പരിചിതമല്ലാത്ത ഒരു ഗന്ധം മണത്താൽ....
ഓർത്തോളൂ നാമറിയാതെ നമ്മെ അറിയുന്ന ആരോ ഒരാൾ നമ്മളോട് പങ്കുവയ്ക്കാനുള്ള നൂറ് കൂട്ടം സ്വപ്നങ്ങളുമായി നമ്മുടെ അടുത്ത് നിൽപ്പുണ്ടത്രെ.
നിങ്ങൾ ഉറങ്ങുന്നതും ഉറക്കത്തിൽ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതുമെല്ലാം അവർ ഒപ്പം നിന്ന് ആസ്വദിക്കുന്നുണ്ടത്രേ
അവരുടെ ആ സ്വപ്ന ഭാണ്ഡം അഴിച്ചു വയ്ക്കുവാൻ നമ്മുടെ അനുവാദം കിട്ടാതെ വീർപ്പുമുട്ടുകയാണവർ....
ആ ഭാണ്ഡം തുറന്നു കാണാനുള്ള ആകാംക്ഷയിൽ അനുവാദം കൊടുക്കുന്നവർ സൂക്ഷിച്ചോളൂ
നിറവേറ്റിത്തരാമെന്ന് വാഗ്ദാനം കൊടുത്തിട്ട് കയ്യൊഴിഞ്ഞാൽ പിന്നെ.....നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരാൻ മറ്റൊരാളെ തേടി നടക്കേണ്ടി വരുമത്രെ.
മുകളിൽ പറഞ്ഞിരിക്കുന്ന ഈ പൊട്ടത്തരങ്ങളൊന്നും ഞാനും വിശ്വസിച്ചിരുന്നില്ല....മരിച്ച് മണ്ണടിഞ്ഞ ശേഷം ഇപ്പോൾ സ്വപ്ന ഭാണ്ഡവുമായി നിങ്ങളെത്തടി ഇറങ്ങും വരെ....
ഇനിയും സംശയം മാറാത്തവർ ദേ.. നിങ്ങളുടെ പിന്നിൽ നിന്ന് ഈ post വായിച്ചുകൊണ്ടിരുന്ന ആളോട് ഒന്ന് ചോദിച്ചു നോക്ക്.... അപ്പൊ മനസ്സിലാകും.
ശുഭം....!!!