രാഘവന്റെ കട

All Rights Reserved ©

Summary

ഒരു ചെറുകഥ

Genre:
Humor
Author:
KARTHI K
Status:
Complete
Chapters:
1
Rating:
n/a
Age Rating:
13+

രാഘവന്റെ കട

കോളനിയിലെ ഒരു പഴയ കെട്ടിടത്തിൽ സ്ഥിതി ചെയുന്ന ഒരു ചെറിയ കടയാണ് രാഘവന്റെ കട.ചുറ്റുപാടിൽ മൂന്നാല് കടകളുണ്ട് എല്ലാം അടുത്തടുത്ത്. രാഘവന്റെ തൊട്ടടുത്ത കടയിലാണെങ്കിലോ രാഘവന്റെ കടയിനേക്കാൾ മൂന്നിരട്ടി സാധനങ്ങളുണ്ട്.

രാഘവന്റെ തൊട്ടടുത്ത കടയിൽ എപ്പോഴും നല്ല തിരക്കായിരിയ്ക്കും. ആൾകാർ നിറഞ്ഞൊഴുകും. പക്ഷെ രാഘവന്റെ കടയിലാണെങ്കിലോ മാസങ്ങളോളം വിൽക്കാതെ വെച്ചിരിക്കുന്ന സാധനങ്ങളുമായി മങ്ങിയിരിക്കും.

രാഘവന്റെ കടയിൽ അങ്ങനെയും എത്തി പെടുന്നവർക്ക് ഉദ്ദേശിച്ച സാധനം കിട്ടണമെന്നില്ല. പലപ്പോഴും “ഇല്ല” എന്ന ഉത്തരമാണ് രാഘവൻ പറയാറ്. അവർ അങ്ങനെ അപ്പുറത്തുള്ള കടയിൽ പോയി വാങ്ങുകയും അത് രാഘവൻ നോക്കുകയും ചെയ്യും, ഇതാ സ്ഥീര കാഴ്‌ച.

കടയിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നത് അയ്യപ്പൻ വിളക്ക് ഉത്സവ സമയത്താണ്. കട ഇരുപത്തിനാലു മണിക്കൂറും തുറന്നിട്ടിരിക്കും, രാത്രി വെള്ളമടിച്ചു പൂസാവാൻ വരുന്നവർക്ക് സൈഡ് ഡിഷ് വാങ്ങാൻ ഒരേ ഒരു ഓപ്ഷൻ രാഘവന്റെ കട മാത്രമാണ്. ആ സമയത്ത് ആരും എക്സ്പൈറി ഡേറ്റോന്നും നോക്കാൻ നിൽക്കില്ലല്ലോ.

രാഘവൻ എപ്പോഴും കടയുടെ ഉമ്മറത്തിരിക്കും. വഴിയിൽ പോകുന്നവരോട് എന്തേലും വർത്തമാനം പറഞ്ഞിരിക്കും, അതിൽ മിക്കവരും അപ്പുറത്ത് കടയിൽ സാധനം വാങ്ങുന്നവരായിരിക്കും.

എന്നിട്ടും എല്ലാവരുടെയും ബലമായ സംശയം, രാഘവന്റെ കട എങ്ങനെ ഇത്ര ദിവസം നിലകൊണ്ടു എന്നതാണ്.

അങ്ങനെയിരിക്കെ ഒരു ദിവസം അതിരാവിലെ കട തുറക്കാൻ രാഘവൻ ചെന്നു. അപ്പോൾ കടയുടെ മുമ്പിൽ ഒരു കുട്ടി നിൽക്കുന്നുണ്ടായിരുന്നു.

ആ കുട്ടിയെ ഇതുവരെ രാഘവൻ കണ്ടിട്ടില്ല.

രാഘവൻ ഷട്ടർ തുറക്കുന്നത് ആ കുട്ടി ആകാംഷയോടെ നോക്കി നിന്നു.

“എന്താ വേണ്ടേ?” രാഘവൻ ചോദിച്ചു.

“ആ ചോക്ലേറ്റ്” ആ കുട്ടി ചൂണ്ടി കാണിച്ചിട്ട് കാശ് കൊടുത്തു.

രാഘവൻ ആ ചോക്ലേറ്റ് കുട്ടിക്ക് കൊടുത്തിട്ടു ഉള്ളിൽ പോയി വിളക്ക് വെച്ചു പ്രാർത്ഥിച്ചു.

ആ ദിവസം രാഘവന്റെ കടയിൽ ആ ചോക്ലേറ്റ് മാത്രമേ വിറ്റു പോയുള്ളു.

രാഘവന് അത്ര വല്യ ആശ്ചര്യം ഉണ്ടായിരുന്നില്ല.

അടുത്ത ദിവസവും രാവിലെ രാഘവൻ കടയ്ക്ക് പോവുമ്പോ ആ കുട്ടി അവിടെ നിൽക്കുന്നുണ്ടായിരുന്നു.

രാഘവൻ ചോദിച്ചു “ഇന്നെന്താ വേണ്ട?”

“ചോക്ലേറ്റ്” ആ കുട്ടി പറഞ്ഞിട്ട് കാശ് കൊടുത്തു.

“കുട്ടീടെ പേരെന്താ?” രാഘവൻ ചോദിച്ചു .

കുട്ടി ചോക്ലറ്റ് വാങ്ങിയിട്ട് ഒന്നും മിണ്ടാതെ പോയി.

രാഘവന് ഒന്നും പിടികിട്ടിയില്ല.

അന്നും ആ കുട്ടി വാങ്ങിയിട്ട് പോയ ചോക്ലേറ്റ് മാത്രമേ വിറ്റ് പോയുള്ളു..

അന്നും ആ കുട്ടി വാങ്ങിയിട്ട് പോയ ചോക്ലേറ്റ് മാത്രമേ വിറ്റ് പോയുള്ളു.

അടുത്ത ദിവസവും ആ കുട്ടി നിൽക്കുന്നത് രാഘവൻ കണ്ടു. രാഘവന് ദേഷ്യമായി.

“ഇന്ന് നിനക്ക് ഞാൻ തരില്ല, നീ ഒരു ശാപമാണ്, നീ ദിവസവും രാവിലെ വരുന്നത് കൊണ്ട് കടയിൽ ആരും വരുന്നില്ല. നീ ഇനി ഇങ്ങോട്ട് വരല്ലേ, മാറി നിക്ക് അങ്ങോട്ട് ” രാഘവൻ നിലവിളിച്ചു കൊണ്ട് കട തുറന്നു.

കുട്ടി ഒന്നും പറയാതെ തിരിച്ചു പോയി.

അന്ന് രാഘവന്റെ കടയിൽ അസാധാരണമായ തിരക്ക് വന്നു.

രാഘവന് രാത്രി കട അടയ്ക്കുന്ന നേരം കളക്ഷൻ എണ്ണിയപ്പോ ഭയങ്കര സന്തോഷമായി.

അടുത്ത ദിവസം രാവിലെ എണീറ്റപ്പോ രാഘവന് ആ കുട്ടി ആരെങ്കിലും വിളിച്ചു നിൽക്കുമോ എന്ന ഒരു ആശങ്കയുണ്ടായിരുന്നു.

എന്നാൽ ആ കട തുറക്കാൻ പോയ കാഴ്ച അവനു വിശ്വസിക്കാൻ പറ്റിയില്ല.

അവന്റെ കടയുടെ മുൻപിൽ കുറെ പേർ കാത്തു നിൽക്കുന്നു. അവൻ കണ്ടപാടെ എല്ലാവര്ക്കും ഭയങ്കര ആവേശമായി.

രാഘവൻ കട തുറന്നു അരമണിക്കൂറിനുള്ളിൽ മൊത്ത സാധനം വിറ്റ് കഴിഞ്ഞു. രാഘവൻ പിന്നെയും സ്റ്റോക്ക് എടുത്തു. അതും പെട്ടെന്നു വിറ്റ് പോയി.

രാഘവന് ഭയങ്കര അത്ഭുതമായി.

ദിവസേന തിരക്ക് കൂടികൊണ്ട്തടെ പോയി .തിരക്ക് നിയന്ത്രിക്കാൻ പോലീസ് വരൻ തുടങ്ങി. രാഘവന്റെ കട ന്യൂസ്പേപ്പറിലും ടി.വി.യിലൊക്കെ വരാൻ തുടങ്ങി. കുറെ പേർ ഇന്റർവ്യൂ എടുക്കാൻ ദിവസവും വരുന്നുണ്ട്.

രാഘവൻ ഒരു മാസത്തിനുള്ളിൽ കോടിശ്വരനായി. കുറെ കടകൾ ഓപ്പൺ ചെയ്തു. കുറെ പേർക്ക് ജോലി നൽകി.

ബോളിവുഡിൽ അക്ഷയ്കുമാർ രാഘവന്റെ കഥ ബൈയോപിക്കായി പ്രഖ്യാപിച്ചു.

രാഘവൻ പഴയ കട ഇപ്പോഴും സൂക്ഷിച്ചിരുന്നു. ദിവസേന കട തുറക്കാൻ പോവും , ആ തിരക്ക് എപ്പോഴും കാണും. ആളുകൾക്ക്‌ ഇപ്പോഴും ആവേശമാ.

എന്നിങ്ങനെ ദിവസങ്ങൾ കടന്നു.

ഒരു ദിവസം രാവിലെ കട തുറക്കാൻ പോയപ്പോ കടയുടെ മുൻപിൽ ആരും കാണാനില്ല. ആ ദിവസം കടയിൽ കുറച് പേരെ വന്നുള്ളൂ.

അടുത്ത ദിവസവും അത് തന്നെ തുടർന്നു .

രാഘവന്റെ എല്ലാ കടയിലും ഇതേ സ്ത്ഥിതി തന്നെ. രാഘവന്റെ കടയെക്കുറിച്ഛ് ആരും ഇപ്പോൾ സംസാരിക്കാറില്ല. അങ്ങനെ എല്ലാവരും രാഘവന്റെ കാര്യം മറന്നു.ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പറ്റാത്തത് കൊണ്ട് കടകൾ അടക്കേണ്ടി വന്നു.

രാഘവന്റെ പഴയ കാലത്തിലേക്ക് ജീവിതം മടങ്ങി. രാഘവന് ഒരു പിടിയും കിട്ടുന്നില്ല.

എന്നിങ്ങനെയിരിക്കയെ ഒരു ദിവസം കട തുറക്കാൻ രാഘവൻ ചെന്നു. അപ്പോൾ ആ കുട്ടി നിൽക്കുന്നുണ്ടായിരുന്നു. രാഘവൻ അന്ന് ശകാരിച്ചതിന് ശേഷം ഇപ്പോഴാ ആ കുട്ടിയെ കാണുന്നത്.

രാഘവൻ ഒന്നും മിണ്ടിയില്ല, കുട്ടി വന്നപാടെ രാഘവൻ പൈസ വാങ്ങിക്കൊണ്ട് ചോക്ലേറ്റ് കൊടുത്തു. കുട്ടി നടന്നു പോവുന്നത് രാഘവൻ നോക്കി നിൽക്കവേ ആ കുട്ടി അപ്രത്യക്ഷമായ കാഴ്ച രാഘവൻ കണ്ടു.

Continue Reading
Further Recommendations

Toni: Amazing book. Absolutely love it. Can't wait for the next chapter!!

Gungun: It was not so good as faking it but yeah it's ok

Gungun: I am obsessed with the book l am reading with out Caring about anything elase

BobBeSus4T9: It was an amazing story. Ngl I kinda was a little irritated with everyone being blonde and there not being much change to people. But the story itself was nice. Thank you so much for writing this, definitely enjoyed it. I liked how it ended, of course you can see how the story would end, with tho...

Jennifer Leigh Anne Ciliska: Excellent!!writing loved it thank you for sharing your story with me

Sheila Krieger: Another awesome read!! Thank you so much for sharing your work!!

Harleen: I really liked it.....also I loved the epilogue....it was realistic.... I would have hated it if either one of them had given up on their career or dreams .... But it was awesomeI loved Natalie's sarcasm..... But my favourite character would be Lucas...

Carolyn: Liked the book

M. Gracia: Superb! I loved it so much but it was too short

More Recommendations

Daphne: OMG this book is amazing and I love it I am only 9n the second chapter but I know that I will definitely have to recommend this to my friends.🤩😍!!!!!

janettewood66: I really love the story. You feel for both characters kind of thrown together. You also wish Layla could regain her sight even for just a minute if not forever.

Martha Mametja: It was short but nice story

Dea: this seems interesting. You can broaden your audience by publishing your story on NovelStar Mobile App.

jalianainnozi: GoodBadOk Had

vigraine: It was going along great - the relationship with the siblings as a focus and then the plot went off into left field at chapter 22. Feels like another story entirely (no spoilers). All for a twist but this twist and ending seem so confusing. How does this relate to being step-siblings? How can a 1...

About Us

Inkitt is the world’s first reader-powered publisher, providing a platform to discover hidden talents and turn them into globally successful authors. Write captivating stories, read enchanting novels, and we’ll publish the books our readers love most on our sister app, GALATEA and other formats.