ഓരോ ജീവിതം
ഞാൻ വീട് തപ്പി തിരിച്ച് വരികയായിരുന്നു. ഭയങ്കര ദാഹം. ഒരു ജ്യൂസ് കുടിച്ചാലോ എന്നാലോചിച്ച് ഒരു കടയിൽ നിർത്തി.
ബൈക്ക് വെച്ച് മടങ്ങുമ്പോൾ ഒരു പയ്യൻ മരത്തിന്റെ ചുവട്ടിൽ സ്റ്റിക്കർ വിൽക്കുന്നത് ഞാൻ കണ്ടു. കണ്ടാൽ ഭയങ്കര പാവം തോന്നിയേക്കും. അവൻ എന്നെ കണ്ട് സ്റ്റിക്കർ കാണിച്ചു ചോദിച്ചു.
ഞാൻ വേണ്ടെന്ന് പറഞ്ഞു കടയിൽ കയറി ഒരു ജ്യൂസ് പറഞ്ഞു.
അവൻ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് എന്തോ പോലെ തോന്നി.
ഞാൻ അവന്റെ അടുത്ത് പോയി ജ്യൂസ് വാങ്ങിത്തരട്ടെ എന്ന് ചോദിച്ചു.
അവൻ വേണ്ടെന്ന് തലയാട്ടി സ്റ്റിക്കർ കാണിച്ചു. അവന്റെ തലയിൽ കൈവെച്ച് മരുന്ന് വാങ്ങണമെന്ന് പറഞ്ഞു.
“ശരി, ഇത് ഞാൻ വാങ്ങാം. വില പറയൂ,” എന്ന് പറഞ്ഞു.
അവന് സംസാരിക്കാൻ ഭയങ്കര ബുദ്ധിമുട്ട്. കൈവിരലുകൾ മടങ്ങിയിരിക്കുന്നു. അവൻ കഷ്ടപ്പെട്ട് പത്ത് വിരലും കാണിച്ചു. എനിക്ക് പത്ത് രൂപയാണോ, അതോ നൂറ് രൂപയാണോ എന്ന് മനസ്സിലായില്ല.
എന്റെ കൈയിൽ അഞ്ഞൂറിന്റെ ഒറ്റ നോട്ടേ ഉണ്ടായിരുന്നുള്ളൂ. അത് ഞാൻ അവന്റെ കൈയിൽ കാണിച്ചിട്ട് ചേഞ്ച് ഉണ്ടോ എന്ന് ചോദിച്ചു.
അവൻ ഓരോ നോട്ടായി എനിക്ക് തന്നു. അവന്റെ കൈയിൽ നാനൂറ്റി മുപ്പത് രൂപയേ ഉണ്ടായിരുന്നുള്ളൂ. ഞാൻ “അത് ശരി, മതിയെന്ന്” പറഞ്ഞു.
ആ സ്റ്റിക്കറിൽ ഏതാ വേണ്ടതെന്ന് ചോദിച്ചു. എനിക്ക് ഏതായാലും മതിയെന്ന് പറഞ്ഞ് ഒരെണ്ണം വാങ്ങി.
ഞാൻ പിന്നെ കടയിൽ നിന്ന് ജ്യൂസ് വാങ്ങി കുടിച്ചു. അവനെ കടയിൽ ഇരിക്കുന്ന കുറച്ചുപേർ എന്തോ പറഞ്ഞ് പരിഹസിക്കുന്നുണ്ടായിരുന്നു. അത് അവന് മനസ്സിലാകാതെ അവൻ അവരെ നോക്കി നിഷ്കളങ്കമായി തിരിച്ച് ചിരിച്ചു.
ഞാൻ പിന്നെ വണ്ടി എടുക്കാൻ പോയപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു.
“എന്റെ വീട് ഊട്ടിയിലാണ്. ഫിക്സിന് വന്നത് കൊണ്ട് ഇവിടെ വന്നതാണെന്ന്” അവൻ പറഞ്ഞു.
എനിക്ക് അവന്റെ കഥ മനസ്സിലായില്ല. അവൻ അത്ര പ്രായം തോന്നില്ല. എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്നെനിക്കറിയില്ല.
അവന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു, ഇപ്പോൾ എങ്ങനെ ജീവിക്കും, ഭാവിയിൽ എന്താവും എന്നും എനിക്കറിയില്ല.
ഓരോരുത്തരുടെയും ജീവിതം ഓരോ വഴിയിൽ.








