❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

All Rights Reserved ©

Summary

This Is A Malayalam Adult 18+ Gay Love Story ... This Is My Own Work ...

Status
Ongoing
Chapters
84
Rating
5.0 1 review
Age Rating
18+

Chapter 1

1

“ഇവാൻ ദേ ഇതുവച്ചോ ... പതിനായിരം രൂപയുണ്ട് ... പപ്പയറിയണ്ട ... ”

അത്രയും പറഞ്ഞു കാതറിൻ ആ പൈസമുഴുവനും ഇവാന്റെ കയ്യിൽ കൊടുത്തു ... ഇവാൻ തന്റെ കയ്യിലിരിക്കുന്ന പൈസയിലേക്കൊന്ന് നോക്കി ... ആദ്യമായിട്ടാണ് ഇത്രയും പൈസ തന്റെ കയ്യിൽ കിട്ടുന്നത് ... എന്തിനേറെ അഞ്ഞൂറ് തികച്ച് കിട്ടിയിട്ടില്ല ... കാണുന്നത് പോലും ആദ്യം ... മറുത്തൊന്നും പറയാതെ ഇവാൻ തന്റെ മമ്മ തന്ന പൈസ വേടിച്ചുബാഗിലേക്കു വച്ചു ...

“പിന്നെ നിന്റെ വല്യമ്മയാണെന്ന് കരുതി അവരെ അധികം ബുദ്ധിമുട്ടിക്കാനൊന്നും പോകരുത് ... എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചമതി കേട്ടല്ലോ “...

അൽപ്പം ഗൗരവത്തോടെ പറഞ്ഞുകൊണ്ട് അവർ അത്രയും ഇവാനെ കൂർപ്പിച്ചു നോക്കി .... അതുകണ്ടതും ഒരു ചിരിയോടെ ഇവാൻ അവന്റെ മമ്മയെ കെട്ടിപിടിച്ചു ...

“എന്റെ മമ്മാ ഈ കവിളിങ്ങനെ വീർപ്പിച്ചുപിടിച്ചാലേ അത് പൊട്ടിപ്പോകും ... പിന്നെ ഫിലിപ്പഛായന് ഉമ്മവയ്ക്കാൻ കവിള്കാണില്ലേ ... ഞാൻ എന്താവശ്യമുണ്ടെങ്കിലും എന്റെ മമ്മയോടുതന്നെ പറഞ്ഞോളാം പോരെ ... ”

അത്രയും പറഞ്ഞു അവൻ അവരുടെ കവിളിൽ അമർത്തി മുത്തി ... അതോടെ അവരുടെ മുഖം വിടർന്നു ... കണ്ണുകളൊന്ന് തിളങ്ങി ...

“ഞാൻ പറഞ്ഞതല്ലേ മമ്മ ഇവിടെനിന്ന് പഠിച്ചോളാം ഇന്ന് ... അപ്പൊ നിങ്ങൾക്കല്ലേ നിർബന്ധം ഞാൻ എറണാകുളത്തെ ചെറിയമ്മയുടെ വീട്ടിൽ നിന്നുതന്നെ പഠിക്കണമെന്ന്...”

എന്നാൽ കാതറിൻ അതിന് മറുപടിയൊന്നും പറയാതെ തലതാഴ്ത്തിനിന്നു ... അതുപിന്നെ സ്ഥിരമാണ് ... ചോദിച്ചതിന് മറുപടിയില്ലെങ്കിൽ ഇതുപോലെ നിന്ന് കളയും... അപ്പോഴേക്കും ഇവാന്റെ പപ്പ ഫിലിപ്പ് അങ്ങോട്ടേക്ക് വന്നു ... അതോടെ ഇവാൻ സൈലന്റായി ... അവന് പേടിയാണ് അയാളെ ...

"എന്താടാ ഇറങ്ങാറായില്ലേ നിനക്ക് ... അതോ ആനയിക്കാൻ ആരെങ്കിലും വരണോ ... ”

ഗംഭീര്യവും ഗൗരവവും നിറഞ്ഞ ശബ്ദത്തിൽ ഒരു പുശ്ചത്തോടെ അയാൾ ചോദിച്ചതും ഇവാൻ ഒരുപേടിയോടെ അയാളെ നോക്കി ...

"റെ...റെഡിയായി പപ്പാ ... ഞാൻ ഇറങ്ങാൻ തുടങ്ങുവായിരുന്നു...”

“മ്മ്മ് .. എത്രമണിക്കാ ട്രെയിൻ ... ”

ഒട്ടും മയമില്ലായിരുന്നു അയാളുടെ ചോദ്യത്തിന് ...

“2:30”

തലകുനിച്ചാണ്‌ അവന്റെ മറുപടി ... അയാളുടെ മുഖത്തേക്ക് ഇവാൻ നോക്കാറില്ല ... അവന് പേടിയാണ് ...

“മ്മ്മ് ”

ഒന്ന് മൂളിയശേഷം അയാൾ തന്റെ മൂത്തമകനായ ആൽബിനെ വിളിച്ചു ....

“എന്താപപ്പാ ...”

23 വയസ്സോളം പ്രായം വരുന്ന ആരോഗ്യ ഗാത്രനായ ഒരു ചെറുപ്പക്കാരൻ അങ്ങോട്ടേക്കുവന്നു ...

“ആ മോനെ നീ ഇവനെക്കൊണ്ട്‌ ആ റെയിൽവേസ്റ്റേഷൻ വരെ ആക്കിയിട്ടുവാ ... പിന്നെ പെട്ടന്നിങ്ങുവരണം ... ട്രെയിൻ വരുന്നതുവരെ അവിടെ നിൽക്കുകയൊന്നും വേണ്ട കേട്ടല്ലോ ...”

ആൽബിനോട് സംസാരിക്കുമ്പോൾ അയാളൊരു വാത്സല്യം നിറഞ്ഞ അച്ഛനാരുന്നു

“ആ ശരി പപ്പാ ...”

ഇവാനെ ഒന്നുതറപ്പിച്ചുനോക്കിയശേഷം അയാൾ മുറിയിൽനിന്നും ഇറങ്ങിപ്പോയി .. അത്രയും നേരം ശ്വാസം പിടിച്ചുവച്ചിരുന്ന ഇവാൻ തന്റെ പപ്പ പോയതും ഒരു ധീർക്കാശ്വാസം വിട്ടു ...

“ഡാ അപ്പൊ പോയാലോ ... ”

ആൽബിൻ ചോദിച്ചതും ഇവാൻ തലയാട്ടി .. ശേഷം തന്റെ മമ്മയെ കെട്ടിപിടിച്ചു കുറച്ചുനേരം അങ്ങനെ തന്നെ നിന്നു .. ... ഓർമ്മ വച്ചശേഷം ആദ്യമായിട്ടാ അവൻ തന്റെ മമ്മയെ പിരിഞ്ഞിരിക്കുന്നത് ...

"ഇവാൻ ... അവര് നിന്റെ ചെറിയമ്മയാണെങ്കിലും അവരെ അധികം ബുദ്ധിമുട്ടിക്കാനൊന്നും പോകല്ലുംകേട്ടല്ലോ ... എന്ത് സങ്കടമുണ്ടെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിലും എന്നോട് മാത്രം പറഞ്ഞാൽ മതി ... വേറെ ആരോടും അധികം സംസാരിക്കാനോ കൂട്ടുകൂടാനോ ഒന്നും പോകരുത് ... മനസ്സിലായോ ... ”

അത്രയും പറഞ്ഞു അവനെ അടർത്തിമാറ്റിയ ശേഷം അവരവന്റെ കവിളിലായി അമർത്തി ചുംബിച്ചു ... ഇവാന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു ... ആദ്യമായിട്ടല്ല തന്റെ മമ്മയെ പിരിഞ്ഞിരിക്കാൻ പോകുന്നത് ...

🟢🟣🟡⚫️🟤⚪️🔴🔵🟠

താമസിക്കാതെ ആൽബിന്റെ കാറിലായി ഇവാൻ റെയിൽവേ സ്റ്റേഷനിലേക്കു യാത്രതിരിച്ചു ... യാത്രയിൽ ഉടനീളം ഇരുവരും ഒന്നും മിണ്ടിയില്ല ... അല്ലേലും ആൽബിൻ ഇവാനോട് സംസാരിക്കാറ് കൂടിയില്ല ...

20 മിനിറ്റിനുള്ളിൽ ആൽബിന്റെ കാർ റെയിൽവേ സ്റ്റേഷനിൽ എത്തി ... കാറിൽനിന്നും ഇവാൻ ഇറങ്ങിയതും അവനോട് യാത്രപോലും പറയാതെ ആൽബിൻ അവിടുന്ന് തിരികെപ്പോയി ... പിന്നെ അത് സ്ഥിരമായതുകൊണ്ട് ഇവാന് ഒന്നും തോന്നിയതുമില്ല ...

രണ്ടാം നമ്പർ പ്ലാറ്ഫോമിലേക്കുചെന്ന് അവിടെയുള്ള ബഞ്ചിൽ ബാഗ് വച്ച ശേഷം അവൻ ട്രെയിനിനായി കാത്തിരുന്നു ... 2 മണിയായതെ ഉളളൂ ട്രെയിൻ വരാൻ ഇനിയുമുണ്ട് അരമണിക്കൂർ ...അൽപ്പനേരം കണ്ണുകളടച്ചു അവൻ തന്റെ ഇതുവരെയുള്ള ലൈഫ് ഒന്നോടിച്ചുനോക്കി ...

🟢🟣🟡⚫️🟤⚪️🔴🔵🟠

ഇത് ഇവാൻ ... Evan Joyal Philip... നമ്മുടെ നായകൻ മാരിൽ ഒരാൾ ...

അമ്മ കാതറിൻ ഫിലിപ്പ് ... അച്ഛൻ എബ്രഹാം ജോൺ ... സംശയിക്കണ്ട ഫിലിപ്പിന്റെ മകനല്ല ഇവാൻ .... കാതറിൻ ആദ്യം കല്യാണം കഴിച്ചയാളാണ് എബ്രഹാം ജോൺ ... അയാളൊരു സംശയ രോഗി ആയിരുന്നു ... കല്യാണം കഴിഞ്ഞ അന്നുമുതൽ എന്തിനും ഏതിനും കാതറീനെ സംശയം ... കള്ളുകുടിച്ചു വന്ന് അടിയും തൊഴിയും ... ഒരിക്കൽ സഹിക്കാനാവാതെ എല്ലാം ഇട്ടെറിഞ്ഞു അവൾ തിരികെതന്റെ വീട്ടിലേക്കുവന്നു ...

അധികം താമസിക്കാതെതന്നെ ഡിവോഴ്‌സും ഫയൽ ചെയ്തു ... പക്ഷെ കേസ് നടക്കുന്ന സമയത്താണറിയുന്നത് കാതറിൻ ഗർഭിണിയാണെന്ന് ... അയാളുടെ ചോരയായതുകൊണ്ടുതന്നെ ആ കുഞ്ഞിനെ വേണ്ടായെന്നായിരുന്നു കാതറീന്റെയും അവളുടെ വീട്ടുകാരുടെയും തീരുമാനം ... അതിനുവേണ്ടി ഹോസ്പിറ്റലിൽ വരെ ചെന്നതാ ... പക്ഷെ അബോർഷനുള്ള ടൈം കഴിഞ്ഞുപോയിരുന്നു ... ഒരുപക്ഷെ അബോർട്ടു ചെയ്താൽ കാതറീന്റെ ജീവനുതന്നെ ആപത്തായതുകൊണ്ട് അവൾ ആ കുഞ്ഞിനെ പ്രസവിച്ചു ... ഇതിനിടയിൽ ഡിവോഴ്‌സും നടന്നിരുന്നു ...

അബ്രഹാം കേസ് കൊടുത്താൽ കുഞ്ഞിനെ അയാൾക്ക്‌ വിട്ടുകൊടുക്കാൻ തന്നെയായിരുന്നു കാതറീന്റെ വീട്ടുകാരുടെ തീരുമാനം .. കാരണം ഈ കുഞ്ഞിന്റെ പേരിൽ തന്റെ മകളുടെ ജീവിതം നശിപ്പിക്കാൻ കാതറീന്റെ അച്ഛനും അമ്മയും ഒരുക്കമല്ലായിരുന്നു ... കാരണം അയാൾ കാതറീനെ ബലമായിട്ടുകീഴ്പ്പെടുത്തിയതിന്റെ ഫലമായിരുന്നു ആ കുഞ്ഞ് ... പക്ഷെ അവർ കരുതിയതുപോലെ അബ്രഹാം കുഞ്ഞിന്റെ പേരിൽ ഒരാവകാശവും പറഞ്ഞുവന്നില്ല ... കുഞ്ഞിനെ അയാൾക്കുകൊടുക്കാമെന്നുകരുതിയ കാതറീന്റെ വീട്ടുകാർക്ക് അതൊരു വലിയ അടിയായിരുന്നു ...അതുകാരണം വയറ്റിൽ കിടക്കുമ്പോൾ തന്നെ കാതറീന്റെ വീട്ടുകാർക്കെല്ലാം ആ കുഞ്ഞൊരു ശത്രുവിനെപോലെയായി ...അങ്ങനെ 9 മാസം വയറ്റിൽ ചുമന്നു അവൾ ആ കുഞ്ഞിന് ജന്മം നൽകി ...

കുഞ്ഞിനോട് അതുവരെ ഒരുസ്നേഹവും തോന്നാതിരുന്ന കാതറിന് പ്രസവശേഷം കുഞ്ഞിന്റെ മുഖം കണ്ടതും ആ കുഞ്ഞിനോടുള്ള എല്ലാ ദേഷ്യവും മാറിപ്പോയി ... അത്രയും ക്യൂട്ട് ആയ ഒരു അമ്പോറ്റികുഞ്ഞു... അവന് അവർ ഇവാൻ എന്ന് പേരിട്ടു .. വാലും തലയും ഒന്നുമില്ല Only ഇവാൻ ...

ഇവാന് 2 വയസ്സുള്ളപ്പോഴാണ് കാതറിന് ഫിലിപ്പിന്റെ ആലോചന വരുന്നത് ... ഭാര്യ മരിച്ചുപോയ ഒരാൾ... 7 വയസുള്ള ഒരു കുട്ടിയുമുണ്ടാരുന്നു ആൽബിൻ .. കുഞ്ഞിന് ഒരമ്മ അത്രയേ അയാൾക്ക്‌ വേണ്ടൂ ...മാത്രമല്ല ആ നാട്ടിലെ പേരുകേട്ട പാലക്കൽ തറവാട്ടിലെ കാരണവരായ ഫെർണാണ്ടസിന്റെ മകൻ ... ഡോക്ടർ ... സർവോപരി പൂത്തകാശുകാരൻ ... എന്തുവിലകൊടുത്തും ഈ ബന്ധം നടത്താൻ തന്നെ അവളുടെ വീട്ടുകാർ തീരുമാനിച്ചു ...

പക്ഷെ കാതറീനെ കണ്ടതും അവളെ അയാൾക്കൊരുപാട് ഇഷ്ടമായി .. കാതറിന് തിരിച്ചും ... പക്ഷെ ആകെയുള്ളൊരു കല്ലുകടി ഇവാൻ ആരുന്നു ... ഫിലിപ്പിന് ഇവാൻ തന്റെ ലൈഫിലേക്കുവരുന്നത് ഒട്ടും ഇഷ്ടമല്ലാരുന്നു ... പക്ഷെ ഇവാനില്ലാതെ കാതറിൻ ഫിലിപ്പിന്റെ കൂടെ പോകാനും തയ്യാറായിരുന്നില്ല ... തന്റെ പിടിവാശികൊണ്ടിരുന്നാൽ കാതറീനെ നഷ്ടമാകുമെന്നുകണ്ടതും മനസ്സില്ല മനസ്സോടെ അയാൾ ഇവാനെയും കൂടുകൂട്ടാൻ തീരുമാനിച്ചു ..

പക്ഷെ ഒറ്റകണ്ടീഷൻ ... തന്റെ മകൻ ആൽബിൻ കഴിഞ്ഞു മാത്രമേ ഇവാന് ആ വീട്ടിൽ സ്ഥാനമുള്ളൂ ... വീട്ടിൽ മാത്രമല്ല കാതറീന്റെ ജീവിതത്തിലും ... എന്റെ മകനെ ഒരുപാടു സ്നേഹിക്കണം .. അവന്റെ ആഗ്രഹങ്ങളെല്ലാം നടത്തണം .. അവനു ഒരമ്മയുടെ വാത്സല്യം കൊടുക്കണം .. എല്ലാം കഴിഞ്ഞു ഏറ്റവും അവസാനം മാത്രമേ ഏതു കാര്യത്തിനായാലും ഇവാനെ പരിഗണിക്കാവൂ ... ഇതായിരുന്നു അയാളുടെ കണ്ടീഷൻ ... കാതറിൻ അതിനു സമ്മതിക്കുകയും ചെയ്തു .. കാരണം അവർക്കും ഫിലിപ്പിനെ ഒരുപാട് ഇഷ്ടമായിരുന്നു .. എന്തായാലും ഇവാൻ കൂടെയുണ്ടല്ലോ ... അവർക്കതുമതിയാരുന്നു ...

ഫിലിപ്പിന്റെയും കാതറീന്റെയും വിവാഹം കഴിഞ്ഞു ആദ്യരാത്രിതന്നെ കുഞ്ഞ് ഇവാൻ അമ്മയുടെ ചൂടിൽനിന്നും പുറത്തായി ... കാതറിനും ഫിലിപ്പും പിന്നെ അവരുടെ മകൻ ആൽബി .. അവരുമാത്രം നിറഞ്ഞ ഒരുലോകമായിരുന്നു പിന്നീട് ... അവിടെ അവർ സ്വർഗം കണ്ടെത്തുമ്പോൾ കുഞ്ഞ് ഇവാന് നഷ്ടമായത് ഇത്രയും നാള് അനുഭവിച്ച അമ്മയുടെ വാത്സല്യമായിരുന്നു...

സ്വന്തമായി ഇവാൻ തന്റെ കാര്യങ്ങളൊക്കെ ചെയ്യുന്നതുവരെ അവന്റെ മമ്മ അവന്റെ കൂടെതന്ന ഉണ്ടായിരുന്നു ...പക്ഷെ കൂടുതൽ അമ്മയും മകനും തമ്മിൽ അടുക്കാൻ ഫിലിപ്പ് സമ്മതിച്ചില്ല ... ഇവാന്റെ ബേസിക് കാര്യങ്ങളൊക്ക സാധിച്ചു കൊടുക്കുക അത്രമാത്രം ... അമ്മ വാരിക്കൊടുക്കേണ്ട സ്ഥാനത് വീട്ടിലെ വേലക്കാരായിരുന്നു ആ കർമം ചെയ്തിരുന്നത് ... അവനു സമയത്തിന് ആഹാരവും .. പുതിയ വസ്ത്രങ്ങളും , വിദ്യാഭ്യാസവുമെല്ലാം ഫിലിപ്പ് നൽകിയിരുന്നു ... പക്ഷെ അതൊന്നും ഇവാന്റെ ഇഷ്ടങ്ങളല്ലാരുന്നു ഫിലിപ്പിന്റെ ഇഷ്ടത്തിനായിരുന്നു എല്ലാം തീരുമാനിച്ചിരുന്നത് ... അവനെന്തുകഴിക്കണം ,എന്തുടുക്കണം ,എന്ത് പഠിക്കണം ... എല്ലാം അയാളുടെ ഇഷ്ടങ്ങൾ ...

എന്നാൽ ആൽബിന് നേരെ തിരിച്ചായിരുന്നു ... ആൽബിൻ എന്താഗ്രഹിക്കുന്നോ അതായിരുന്നു അയാൾ നടത്തികൊടുത്ത് ... ഇങ്ങനെയൊക്കെ ആയതുകൊണ്ടുതന്ന ഇവാന് സ്വന്തമായിട്ട് ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ... മറ്റുള്ളവരുടെ ഇഷ്ടത്തിന് വഴങ്ങി ഒരുപരാതിയും ഇല്ലാതെ അവൻ ജീവിച്ചു പോന്നു ...

ഇതിനൊക്കെ പുറമെ ഇവാന് വേണ്ടിയിരുന്നത് വാത്സല്യമായിരുന്നു .. ഒന്നുചേർത്തു പിടിക്കാൻ അവന്റെ അമ്മമ്മയുടെ കരങ്ങളായിരുന്നു ... സുരക്ഷിതമായിട്ടുറങ്ങാൻ അവന്റെ അമ്മയുടെ മാറിലെ ചൂടായിരുന്നു ... എല്ലാമുണ്ടായിട്ടും അവൻ ഏറ്റവും ആഗ്രഹിച്ച ഈ കാര്യങ്ങൾ മാത്രം ആരും അവനു നൽകിയില്ല ... അറിയാമായിരുന്നിട്ടു കൂടി കാതറീൻ അത് കണ്ടില്ലെന്നു നടിച്ചു ... തന്റെ ഭർത്താവിന്റെ വാക്കിനപ്പുറത്തു അവർ ഒരടിപോലും കടക്കില്ല ... ഇവാനെക്കാളും അവർക്ക് വലുത് അവരുടെ ജീവിതമായിരുന്നു ...

സംഭവം ഇങ്ങനൊക്കെയാണെങ്കിലും അയാൾ നല്ലൊരു ഭർത്താവായിരുന്നു ... ആൽബിക്ക് നല്ലൊരു അച്ഛനായിരുന്നു ... പക്ഷെ എന്തുകൊണ്ടോ ഇവാനുമാത്രം അയാൾ എല്ലാം നിഷേധിച്ചു .... എന്നാൽ ഇവാൻ ആരോടും അതിനു പരാതിയൊന്നും പറഞ്ഞില്ല ... അവൻ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ...

15 വയസൊക്കെആയപ്പോൾ പലരിൽനിന്നും തന്റെ യാതാർത്ഥ അച്ഛന്റെ കാര്യങ്ങളെല്ലാം ഇവാന് മനസിലായി ... അയാളുടെ വെറും കാമക്കൂത്തിന്റെ ഇര ... മമ്മപോലും എന്നെ ആഗ്രഹിച്ചിരുന്നില്ലെന്നറിഞ്ഞപ്പോൾ നെഞ്ചിൽ സൂചികുത്തിയപോൽ ഒരു വേദന .... മാത്രമല്ല തന്നെ കാണാൻ അയാളെ പറിച്ചുവച്ചതുപോലെയുണ്ടെന്നാണ് എല്ലാവരും പറയുന്നത്... ആ കണ്ണുൾപ്പടെ ... ആ ഒരു ഒറ്റകരണംകൊണ്ട് രണ്ട് വീട്ടുകാർക്കും അവനെ കണ്ണെടുത്താ കണ്ടൂടാ ...

‘ശെടാ അതിനു ഞാൻ എന്നാ ചെയ്യാനാ ... ഇങ്ങനെയായതു ഇപ്പോ എന്റെ കുറ്റം അല്ലല്ലോ ... പിന്നെ എല്ലാം ഞാനങ്ങു സഹിച്ചു.. സഹിക്കാനല്ലേ പറ്റൂ ... ഒരുപക്ഷെ എന്റെ സ്വഭാവവും അയാളെപോലെയാകും എന്നുകരുതിയാകും... ജനിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപോകുന്നു ... ഇത്രയൊക്കെയായിട്ടും മമ്മ എന്നെ അകറ്റിനിർത്തിയില്ലല്ലോ ... ഇത്രയൊക്കെ തന്നെന്നെ നോക്കുന്നില്ല ... അതിന്റെയൊക്കെ നന്ദി വേണം ഇവാൻ ... വെറുതേ ഇങ്ങനെ പരാതി പറയാതെ ....’

അവൻ സ്വയം പറഞ്ഞാശ്വസിച്ചു ... അല്ലെങ്കിലും അവനെ ആശ്വസിപ്പിക്കാൻ അന്നും ഇന്നും അവൻ മാത്രമേയുളളൂ ...

’ശരിക്കും ആൽബിചേട്ടായി എന്ത് ഭാഗ്യവാനാ .... ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്ന ഒര് പപ്പയെ കിട്ടിയില്ലേ .. സ്വന്തമല്ലായിരുന്നിട്ടുകൂടി സ്വന്തമെന്നു കരുതി സ്നേഹിക്കുന്ന മമ്മി ... ആവശ്യത്തിന് പണം ... വസ്ത്രങ്ങൾ ... നിറയെ കൂട്ടുകാർ ... വാരികോരി സ്നേഹം നൽകുന്ന കുടുംബക്കാർ ...

10 താം ക്ലാസ് പാസായപ്പോ ഒരു ലേറ്റസ്റ്റ് മോഡൽ ഐഫോണാ എട്ടായിക്ക് പപ്പ കൊടുത്ത് ... പ്ലസ് 2 വിനു ഒരു കിടിലൻ ബൈക്ക് ... ഡിഗ്രിപസായപ്പോ ഒരു മിനികൂപ്പർ ... ഹോ .. അതൊക്കെ ഒന്നുതൊട്ടുനോക്കാനുള്ള ഭാഗ്യമെങ്കിലും കിട്ടിയിരുന്നെങ്കിൽ .. എനിക്കാണേൽ എന്നും ബസ് തന്നെ ശരണം .... ഒരു ഫോൺ പോലും ഇല്ല ... അല്ല ഫോൺ ഉണ്ടായിട്ടും ആരെവിളിക്കാനാ ... കൂട്ടുകാർ പോലുമില്ല എനിക്ക് ...

എല്ലാത്തിൽനിന്നും ഒരു ഉൾവലിഞ്ഞ പ്രകൃതമാണെനിക്ക് ... കുഞ്ഞുന്നാളുമുതൽ അങ്ങനെജീവിച്ചതുകൊണ്ടായിരിക്കാം .. എന്നെ ക്ലാസ്സിൽ ഉള്ളവരൊക്ക പാൽക്കുപ്പി എന്നാ വിളിക്കുന്നത് ... അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ... എന്റെ സ്വഭാവമങ്ങനെയാണ് ... ഒരു സിനിമക്ക് വിളിച്ചാൽ ഞാൻ പോകില്ല ... ബീച്ചിൽ വിളിച്ചാൽ പോകില്ല ... എന്തിനേറെ ക്ലാസ്സിൽ എന്തെങ്കിലു കോപ്പിയടിച്ചു എഴുതാൻ പോലും എനിക്കുപേടിയാ ... അതുകൊണ്ടാ എല്ലാവരും എന്നെ പാൽക്കുപ്പിയെന്നു വിളിക്കുന്നത് ...

സത്യം പറഞ്ഞാൽ എനിക്കും ആഗ്രഹമുണ്ട് അങ്ങനൊക്കെ ചെയ്യാൻ ... കൂട്ടുകാരോടൊപ്പം കൂടി അസ്സൽ തറയാകാൻ .... പക്ഷെ എനിക്ക് പേടിയാ .. ഒന്നാമത്തെ കാര്യം എന്റെകയ്യിൽ അകെ വണ്ടിക്കൂലിക്കുള്ള പൈസയെഉളളൂ ... ഇത്രയും വലിയ കോടീശ്വരനായ ഫിലിപ്പിന്റെ മകന്റെ കയ്യിൽ വണ്ടിക്കൂലിക്കുള്ള പൈസയെ ഉള്ളൂ എന്നുപറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ... അതുകൊണ്ടാ അവർ വിളിച്ചാൽ പുറത്തൊക്കെപോകാൻ ഞാൻ മടിക്കുന്നത് ... പിന്നയുള്ളതു പപ്പയങ്ങാനും അറിഞ്ഞാൽ എന്നെ കൊല്ലും ... 5 മണിക്കുമുന്നേ വീട്ടിൽ കയറിയെക്കണമെന്നാ ഓർഡർ ...

10 ഇൽ പഠിക്കുമ്പോൾ എക്സാം കഴിഞ്ഞ ലാസ്‌റ് ഡേ ബോയ്സ് എല്ലാ ബീച്ചിൽ പോകാൻ തീരുമാനിച്ചതാ ... എന്നെയും കുറെ നിർബന്ധിച്ചു ... വേറെ വഴിയില്ലാത്ത പോകേണ്ടിവന്നു .. വീട്ടിൽ തിരികെയെത്തിയപ്പോ 6 മണിയായി .. ഹാളിൽ കയറിയപ്പോഴേ കണ്ടു എന്നെകാത്തെന്നപോലെയിരിക്കുന്ന പപ്പയെ .. ഒന്നേ മുഖത്തേയ്ക്കുനോക്കിയുള്ളു ... എന്നെ ഇപ്പോ കൊല്ലും എന്നുള്ള മട്ടായിരുന്നു ...

താമസിച്ച കാരണം ചോദിച്ചപ്പോ ഞാൻ പറഞ്ഞു ലാസ്റ് ഡേ ആയതുകൊണ്ട് സ്കൂളിൽ എക്സാം കഴിഞ്ഞു ചെറിയൊരു ഫങ്ക്ഷന് ഉണ്ടായിരുന്നു അതുകൊണ്ടാണെന്നു ... അതുപറഞ്ഞു തിർന്നതും ചെപ്പക്കുറ്റിനോക്കി ഒരൊറ്റയടിയാരുന്നു ... ഹോ ബോധം പോയില്ലനേയുള്ളൂ ... അപ്പൊ ദാ പപ്പ പപ്പയുടെ ഫോൺ എടുത്തുനീട്ടിക്കാണിച്ചു ... ആ സമയത്തു അങ്ങ് മരിച്ചാമതിയെന്നുതോന്നി ...

കൂട്ടുകാരെല്ലാം ബീച്ചിൽകിടന്നർമാദിക്കുവാണ് ... ഞാൻ അതൊക്ക നോക്കി ചിരിയോട് നിൽക്കുന്ന ഒരു ഫോട്ടോ ... ഏതോഒരു കാലൻ എടുത്തയച്ചതാ ... എന്തായാലും എല്ലാം കൊണ്ടും എനിക്കന്നു നല്ല കോളാരുന്നു ... ദേഹം മുഴുവനും ചൂരലിന്റ് അടികിട്ടിയ പാടാരുന്നു ... പപ്പ അടിക്കുന്നസമയതെല്ലാം മമ്മ മുഖം കുനിച്ചിരുന്നു കരയുന്നതു ഞാൻ കണ്ടതാ .. പാവം മമ്മക്ക് ഒന്നും ചെയ്യാൻ പറ്റില്ല ... മമ്മക്കും പപ്പയെ പേടിയാ ... പാവം മമ്മ ...

എന്തായാലും അന്നുകിട്ടിയ അടിയുടെ വേദനയും പട്ടിണിയും എല്ലാം കൊണ്ടും ആ പരിപാടി ഞാനങ്ങു നിർത്തി ... പിന്ന ഇന്നേവരെ അങ്ങനൊരു സാഹസത്തിനു മുതിർന്നിട്ടില്ല ... എന്റെയീ പാൽക്കുപ്പി സ്വഭാവം കൊണ്ടുതന്ന എനിക്കങ്ങനെ കൂട്ടുകാരില്ല ... ഞാനായിട്ട് ആരോടും കൂടാനും പോയിട്ടില്ല ... പക്ഷെ എനിക്ക് എന്തുകൊതിയാണെന്നറിയാവോ ഇങ്ങനെ കൂട്ടുകാരോടൊത്തു ആടിപ്പാടി നടക്കാൻ .. ക്ലാസ്സിലുള്ള മറ്റുകുട്ടികളെ കാണുമ്പൊൾ കൊതിയാകും എന്ത് ജോളിയാണവർ ...

പിന്നെ ആൽബിച്ചായനെ പറ്റിപറയുകയാണെങ്കിൽ പുള്ളിയെകൊണ്ട് എനിക്കൊരു ഉപദ്രവവും ഇല്ലാ ഉപകാരവും ഇല്ല ... ആള്മഹാതരികിടയാ ... ആരുംകാണാത്ത ബാല്കണിയിൽനിന്നു സിഗരറ്റ് വലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ... സത്യം പറഞ്ഞാൽ അതുകണ്ടപ്പൊ എനിക്കും വലിക്കാനൊരു കൊതിതോന്നിയതാ ... കൂട്ട്കാരുമൊത്തു വെള്ളമടിക്കുന്നതും കണ്ടിട്ടുണ്ട് ... പക്ഷ പപ്പയുട മുന്നിൽ പെർഫെറ്റാണ് പുളളി ...

മമ്മക്കും എന്നെക്കാളും ഇഷ്ടം ചേട്ടായിയെയാ ... ചേട്ടായിയോട് അടുത്തിരുന്നു സ്നേഹത്തോടെ തലോടുന്ന കാണാം ... വാരിക്കൊടുക്കുന്നതുകാണാം ... ശാസിക്കുന്നതുകാണാം അതൊക്കെ കാണുമ്പൊൾ കൊതിതോന്നും ... ആൽബി ചേട്ടായിയെ വീട്ടിൽ എല്ലാവരും എബി എന്നാ വിളിക്കുന്നത് .... ചിലപ്പോ മോനുട്ടാ എന്ന് വിളിക്കുന്നതുകേൾക്കാം ...

എനിക്കാണെങ്കിൽ ഇവാൻ എന്നൊരൊറ്റ പേരെ ഉള്ളൂ .... മമ്മപോലും ഇവാനെന്നെ വിളിക്കൂ ... എന്ത് ചെയ്യാനാ യോഗമില്ല ...എന്തിനേറെ പപ്പയുട അടികൊണ്ട് കരഞ്ഞ് തളർന്നിരിക്കുന്നു സമയങ്ങളിൽ അടുത്തുവന്ന് ആശ്വസിപ്പിക്കാറുകൂടിയില്ല മമ്മ ... മോനെ നിനക്ക് വേദനിച്ചോടാ എന്നെങ്കിലും ഒന്ന് ചോദിച്ചിരുന്നെങ്കിൽ ... ′

പ്ലസ് 2 വിനു എനിക്ക് ഫുൾ എപ്ലസ് ഉണ്ടാരുന്നു ... ഞാനന്ന് എന്ത് ഹാപ്പിയായിരുന്നു ...പക്ഷെ എന്റെ മമ്മയുൾപ്പെടെ ആരും ഒന്ന് അഭിനന്ദിച്ചതുകൂടിയില്ല ... എന്റെ മാർക്ക് ആരും ചോദിച്ചതുപോലുമില്ലെന്നാണ് ... ഞാനത്‌ പ്രതീക്ഷിച്ചതും ഇല്ല ...

പ്ലസ് 2 കഴിഞ്ഞു ഏട്ടൻ ഡിഗ്രി എല്ലാം ഹോസ്റ്റലിൽ നിന്നാ പഠിച്ചത് ... അന്നുതൊട്ടേ എന്റെയും വലിയ ആഗ്രഹമാ ഹോസ്റ്റലിൽ നിന്ന് പഠിക്കണമെന്ന് ... പക്ഷെ എനിക്ക് പറയാൻ പറ്റില്ലല്ലോ ... പക്ഷെ എന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു പപ്പയാപറഞ്ഞത് എനിക്ക് എറണാകുളത്ത് ബികോമിന് അഡ്മിഷൻ ശരിയാക്കിയിട്ടുണ്ടെന്ന് ... ഹോ മനസ്സിലായിരം ലഡ്ഡു ഒന്നിച്ചുപൊട്ടിയ സുഖം ... പക്ഷെ അതിനു അധികം ആയുസുണ്ടാരുന്നില്ല ... ഹോസ്റ്റലിൽ നിൽക്കാം എന്നുള്ള എന്റെ ആഗ്രഹത്തെ അട്ടിമറിച്ചു നാൻസി വല്യമ്മയുടെ വീട്ടിൽ നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത് ....അതിലുംഭേദം ഈ വീടാണെന്ന് തോന്നിപോയി എനിക്ക് ....

അവരെ എനിക്ക് അത്രക്കും പേടിയാണെ ... പപ്പയുടെ അനിയത്തിയാണ് പുള്ളിക്കാരി ... ഈ കുടുംബത്തിൽ തന്നെ എന്നോട് ഏറ്റവും ദേഷ്യം അവർക്കാണേ ... കാര്യമെന്താണെന്നൊന്നും എനിക്കറിയില്ല ... ഞാൻ മമ്മയോട് ഇവിടെ നിന്ന് പഠിക്കാമെന്നു കുറെ കെഞ്ചിനോക്കി ... പക്ഷ നോ രക്ഷ ... പപ്പയുടെ തീരുമാനങ്ങളെ ഇന്നേവരെ മമ്മ എതിർത്ത് ഞാൻ കണ്ടിട്ടില്ല ... അതുപോലെ തന്ന ഇതിലും മമ്മ പപ്പയുടെ കൂടെ നിന്നു ... എന്റെ ഈ ആഗ്രഹമെങ്കിലും ഒന്ന് സാധിച്ചുതന്നിരുന്നെങ്കിൽ ... ശരിക്കും സങ്കടം തോന്നുന്നുണ്ട് ...′

🟢🟣🟡⚫️🟤⚪️🔴🔵🟠

ട്രെയിനിന്റെ ശബ്ദമാണ് ഇവാനെ ഓർമകളിൽനിന്നും ഉണർത്തിയത് ... പറഞ്ഞതിലും 15 മിനിറ്റ് ലേറ്റായിട്ടാണ് ട്രെയിൻ വന്നത് .... ബാഗും എടുത്തു നേരെ ട്രെയിനിനുള്ളിലേക്ക് .... ഒരു ചേട്ടനോട് ഹെല്പ് ചോദിച്ചു ഒരുവിധം സീറ്റ് തപ്പിപിടിച്ചു കയറിയിരുന്നു .... ആദ്യമായി ട്രെയിനിൽ കയറുന്നതിന്റെ വെപ്രാളവും പേടിയും ആകാംഷയുമെല്ലാം ഉണ്ടായിരുന്നു ...

‘ഇനിയിപ്പോ അങ്ങെത്തുമ്പോഴേക്കും രാത്രിയാകുമെന്നാ മമ്മ പറഞ്ഞത് ... ട്രെയിനിൽ കയറിയവിവരം പറയാൻ മമ്മയെ 2 തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല ... പാവം എന്തെങ്കിലും തിരക്കിലാകും ... പിന്നെ ഈ ഫോൺ എനിക്ക് ഇന്നുകിട്ടിയതാ ... വലുതൊന്നുമല്ല കേട്ടോ ക്യാമറ ഇല്ലാത്ത ഒരു പഴയ സാംസങിന്റെ സെറ്റ് ... ചേട്ടായിടെ കൈയിലുള്ള കണക്കത്തെ ഫോൺ കിട്ടിയിരുന്നെങ്കിൽ കൊള്ളാരുന്നു ... ആഹാ എന്ത് നടക്കാത്ത സ്വപ്നം .... ഇതെങ്കിലും കിട്ടിയത് കാര്യമായി ... ’

‘ഇവാൻ നീ ഈ ഇടയായിട്ട് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് കേട്ടല്ലോ ...ഇപ്പൊ ഈ ഫോണെങ്കിലും കിട്ടിയില്ലേ ... അങ്ങനെ സമാധാനിക്ക് ...’

അവൻ സ്വയം പറഞ്ഞ് ആശ്വാസം കണ്ടെത്തി ... ഒന്ന് ധീർക്കമായി ശ്വസിച്ചശേഷം അവൻ സീറ്റിലേക്ക്‌ചാരി കണ്ണുകൾ അടച്ചിരുന്നു .... ഇനിയുള്ള തന്റെ ജീവിതം മാറിമറിയുന്നതറിയാതെ ... തന്റെ പ്രാണനായവന്റെ അടുത്തേക്കുള്ള യാത്രയാണെന്നായിയാതെ ... ഇനി കിട്ടാൻ പോകുന്ന തന്റെ മനോഹരമായ ജീവിതം അറിയാതെ ...

🟢🟣🟡⚫️🟤⚪️🔴🔵🟠

തുടരും

ഇതൊരു Male Pregnancy തീമിൽ വരുന്ന (M-Preg ) Bl - Gay Love സ്റ്റോറി ആണ്...🫄🏻🫄🏻🫄🏻🫄🏻🫄🏻🫄🏻....

എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ...