Chapter 1
പാർട്ട് 1
ശാരദേച്ചി ഞാൻ ഇനി എന്താ ചെയ്യാ എനിക്കിനി ആരുണ്ട് ?എന്നോടെന്തിനാ അവരിങ്ങനെ ചെയ്തേ ?പോയപ്പോ എന്നെക്കൂടി കൊണ്ടുപോകാഞ്ഞതെന്താ ? ഒറ്റദിവസംകൊണ്ട് അവരെന്നെ അനാഥയാക്കിയിലേ ?
മോളെ നീ ഇങ്ങനെ കരയാതെ. അവർക്കിത്രേ ആയുസുണ്ടാരുന്നുള്ളൂ .വിധിയെ തടുക്കാൻ ആർക്കും കഴിയില്ല .മോള് അങ്ങനെ സമാദാനിക്ക് .
സമാധാനിക്കാനോ ? എങ്ങനെ? മരിച്ചത് എന്റെ അച്ഛനും അമ്മയുമാചേച്ചി .അവരുടെ ചിതപോലും കെട്ടടങ്ങിയിട്ടില്ല ..ഇന്നലെവരെ എന്റെ അച്ഛന്റെയും അമ്മയുടെയും ചൂടേറ്റ ഞാൻ ഉറങ്ങിയത് .പക്ഷെ ഇനിമുതൽ എനിക്കതിനുപറ്റില്ല .ഈ ജാനിക്ക് ഇനി ആരും ഇല്ല .ഞാനും പോകും അവരുടെകൂടെ .എനിക്കിനിജീവിക്കണ്ട .എനിക്കാരുമില്ല .ഞാനും പോകുവാ അവരുടെകൂടെ
നീ എന്താ ജാനകി പറയുന്നേ .അങ്ങനെ ചെയ്താൽ നിന്റെ അച്ഛന്റെയും അമ്മയുടെയും ആത്മാവിന് ശാന്തികിട്ടുമോ .അവരുടെ മരണം വരെ ആർക്കും കൊടുക്കാതെ അവരുനിന്നെ പൊതിഞ്ഞ്പിടിച്ചില്ലേ .എന്നിട്ടിപ്പോ നീ ഇങ്ങനൊക്കെ പറഞ്ഞാലൊമോളെ
വയ്യ ചേച്ചി എനിക്കിനി ഒന്നിനും വയ്യ ഞാൻ കുറച്ചുനേരം ഒന്ന് കിടക്കട്ടെ തലയൊക്കെ വെട്ടിപൊളിയുന്നപോലെ
രാവിലെമുതൽ മോളൊന്നും കഴിച്ചില്ലല്ലോ .ചേച്ചി കഞ്ഞിഎടുത്തുവച്ചിട്ടുണ്ട് അതുകഴിച്ചട്ടുകിടക്കുമോളെ
വേണ്ട ചേച്ചി എനിക്കിപ്പോ ഒന്നും ഇറങ്ങില്ല ഞാൻ കുറച്ചുനേരം ഒന്ന് കിടക്കട്ടെ ചേച്ചി പൊയ്ക്കോ വീട്ടിൽ മോള് തിരക്കുന്നുണ്ടാകും ഇപ്പൊത്തന്നെ 4 മണിയായി ഒരുപാടുദൂരം പോകണ്ടേ .എനിക്കുവേണ്ടി ഇത്രയെങ്കിലും ചെയ്തല്ലോ അതുമതി .വേറെ ആരും ഇല്ലാഞ്ഞിട്ടാ ഞാൻ ചേച്ചിയെ വിളിച്ചത് .നാട്ടുകാരുപോലും തിരിഞ്ഞുനോക്കില്ല .അങ്ങനെയുള്ളപ്പോ ചേച്ചി ഇത്രയെങ്കിലും സഹായിച്ചല്ലോ എനിക്കതുമതി .ഇനി ബാക്കി ഞാൻ നോക്കിക്കോളാം ചേച്ചി പൊയ്ക്കോ ഇല്ലെങ്കിൽ രമേശേട്ടൻ ചേച്ചിയെ വഴക്കുപറയും
എനിക്ക് മോളുടെ അവസ്ഥ മനസിലാകും .ഇത്രേം വർഷം നമ്മൾ അയൽക്കാരായിരുന്നല്ലോ ആ ഒരു പരിഗണനവച്ചാ രമേശേട്ടൻ ഇവിടെ വരാനുള്ള അനുമതിതന്നത് .ചേച്ചിക്ക് ഒട്ടും പറ്റാഞ്ഞിട്ടാ ഇല്ലായിരുന്നെങ്കിൽ ഞാൻ മോളേം കൊണ്ടുപോയേനെ .ഒട്ടും പറ്റാഞ്ഞിട്ടാമോളെ രമേശേട്ടന്റെ സ്വഭാവം അറിയാലോ വേറെ നിവർത്തിയില്ല
എനിക്കുമനസിലാകും ചേച്ചി എങ്കിലും എന്റെ അവസ്ഥമാനസിലാക്കി ഏട്ടൻ ചേച്ചിയെ ഇങ്ങോട്ടയച്ചല്ലോ അതുതന്നെ വലിയ കാര്യമാ ഇനി ചേച്ചി പൊയ്ക്കോ ഞാൻ ഒന്ന് ഉറങ്ങട്ടെ ,ഒട്ടും വയ്യ
ശരി ഞാൻ ഇറങ്ങുവാ .കഴിക്കാനുള്ളതൊക്കെ ഞാൻ അടുക്കളയിൽ എടുത്തുവച്ചിട്ടുണ്ട് .ഉറക്കമെഴുന്നേറ്റാൽ ഉടനെ കഴിക്കണം കേട്ടാലോ ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം എന്ത് അത്യാവശ്യമുണ്ടെങ്കിലും വിളിക്കാൻ മറക്കെല്ലേ
മ്മ്മ്മ്
ജാനിയുടെ അവ്സസ്ഥകണ്ട് സങ്കടപ്പെടാൻ മാത്രമേ ആ സാധുസ്ത്രീക്ക് സാധിച്ചുള്ളു .അവര്യാത്രപറഞ്ഞുപോയതും വാതിലുപൂട്ടി ജാനി അച്ഛന്റെയും അമ്മയുടെയും മുറിയിലേക്കാണ് പോയത് .അവരുടെ ഓർമ്മകളും പേറി അവരുടെ ഗന്ധവും ശ്വസിച്ചു ജാനിയുടെ കണ്ണുകൾ പതിയെ നിദ്രയെപുൽകി
( ഇത് ജാനകി വേണുഗോപാൽ .അച്ഛന്റെയും അമ്മയുടെയും ജാനിക്കുട്ടി .അച്ഛനും അമ്മയും ജാനിയും അടങ്ങുന്ന ഒര് കൊച്ചുസ്വർഗം .അച്ഛന്റെ പേര് വേണുഗോപാൽ ,അമ്മയുടെപേര് സരസ്വതി.രണ്ടുപേരുടെയും പ്രണയവിവാഹം ആയിരുന്നു .മാത്രമല്ല രണ്ടുപേരും അനാഥരും ആയിരുന്നു ഒരേ അനാഥാലയത്തിൽ ജനിച്ചുവളർന്ന രണ്ടുപേർ അതുകാരണം അവർക്ക് ബന്ധുക്കളായിട്ട് ആരുംതന്നെയില്ല .അനാഥരായ അവരുടെജീവിതം സ്വർഗമായത് ജാനകി വന്നതോടുകൂടിയാരുന്നു .അച്ഛന്റെയും അമ്മയുടെയും രാജകുമാരി .ഒരു കുഞ്ഞുവീടായിരുന്നു അവരുടേത് എങ്കിലും സ്വർഗ്ഗത്തേക്കാൾ മനോഹരം .ജാനകി +2 കഴിഞ്ഞുനിൽക്കുന്നസമയം പഠിക്കാൻ വലിയമിടുക്കിയൊന്നുമല്ല എങ്കിലും കുഴപ്പമില്ലാതെ പഠിക്കും .+2 വിന്റെ വെക്കേഷൻസമയത്താണ് ജാനകിയുടെ അച്ഛൻ ജോലിക്കിടെ കുഴഞ്ഞുവീഴുന്നത് .പ്രൈവറ്റ് ബസ് ഡ്രൈവർ ആയിരുന്നു .കൂടെയുള്ളവർ പെട്ടന്നുതന്നെ ആശുപത്രിൽആക്കി.ജാനിയും അമ്മയും ഡോക്ടറെ കണ്ടപ്പോഴാണ് കാര്യമറിയുന്നത് .ആൾക്ക് ക്യാൻസർ ആയിരുന്നു .അയാൾക്കിയത് അറിയാമായിരുന്നിട്ടും വീട്ടിൽ അറിയിച്ചില്ല .അറിഞ്ഞാൽ പിന്നെ അവരുടെ അവസ്ഥ എന്തായിരിക്കും മാത്രമല്ല ചികിത്സക്കുള്ള പണവും ഉണ്ടായിരുന്നില്ല .അതുകാരണം ആരെയും അറിയിക്കാതെ കൊണ്ടുനടക്കുവരുന്നു .പക്ഷെ അവസ്ഥ ഇപ്പോൾ വളരെമോശമായതുകാരണം ആണ് കുഴഞ്ഞുവീണത് .പെട്ടെന്നുതന്നെ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ മരിച്ചുപോകുംഎന്ന് ഡോക്ടർ പറഞ്ഞതും ആ അമ്മയും മോളും അകെ തകർന്നുപോയി .എങ്ങനെയെങ്കിലും ഓപ്പറേഷൻ നടത്തി അയാളുടെ ജീവൻ രക്ഷിക്കണമെന്നുമാത്രമേ അവർക്കുണ്ടാരുന്നുള്ളു അതിനുവേണ്ടി അവരുടെ അകെ സമ്പാദ്യമായ വീടുപണയംവച്ചു അവർ ആ നാട്ടിലെ കൊള്ളപലിശക്ക് പണം കൊടുക്കുന്ന മാർക്കോസ് എന്ന ആളുടെകയ്യില്നിന്നും പണം വാങ്ങി .എന്നാൽ സാദാരണ ആൾക്കാർക്കുകൊടുക്കുന്നതിലും പലിശ വളരെകുറച്ചുമാത്രമാണ് അയാൾ അവർക്ക് പണം നൽകിയത് കാരണം വേറൊന്നുമല്ല ജാനകി ആരുന്നു ഒറ്റനോട്ടത്തിൽ തന്നെ അയാൾക്ക് ജാനകിയെ ഇഷ്ടമായി .ഇഷ്ടമെന്ന് പറയാൻ പറ്റില്ല കാമം വെറും കാമം മാത്രം .പെണ്ണെന്നുകേട്ടാൽ അപ്പോൾത്തന്നെ അയാളുടെ അരക്കെട്ട് തരിക്കും അത്രേം വെറിപിടിച്ച ഒരുത്തൻ .ജാനകിയെ കണ്ടപ്പോഴും അങ്ങനാരുന്നു സുന്ദരിയായിരുന്നു അവൾ ഇരുനിറം .കുഞ്ഞുമുഖം .ആവശ്യത്തിന് നീളം .സാമാന്യം ഉയർന്ന മാറിടം .ഒതുങ്ങിയ അരക്കെട്ട് .ഒരുപാട് മുടി ഇല്ലെങ്കിലും നല്ല ഉള്ളുള്ള മുടി .ജാനിയെ കണ്ടപ്പോൾത്തന്നെ അയാളുടെ നോട്ടംപോയതു അവളുടെ ഉയർന്ന നല്ല ഭംഗിയുള്ള മാറിടത്തിലേക്കാരുന്നു അപ്പോൾത്തന്നെ അയാളുടെ അരക്കെട്ട്നോവൻതുടങ്ങി .എങ്ങനെയും അവളെ സ്വന്തമാക്കിയേ അടങ്ങൂഎന്ന അതിയായമോഹം അതിനുവേണ്ടിയാണ് അവരോട് നല്ലപിള്ളചമഞ് പലിശയൊക്കെ കുറച്ചുകൊടുത്തത് .
അങ്ങനെ ഓപ്പറേഷൻ കുഴപ്പമില്ലതെ നടന്നു .ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം അയാളെ ഡിസ്ചാർജുചെയ്തു .അച്ഛനെ നോക്കണം എന്നപേരും പറഞ്ഞു അവൾ ഡിഗ്രിക്ക് ജോയിൻ ചെയ്തില്ല .അച്ഛനും അമ്മയും ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾ പോയില്ല .ഒന്നാമത്തെ അച്ഛന്റെ ചികിത്സക്ക് പണം വേണം .അതിന്റെകൂടെ കടം വേടിച്ച പൈസയും തിരിച്ചടക്കണം .അതോടൊപ്പം താനും പഠിക്കാൻപോയാലോ എല്ലാംകൂടി താങ്ങാനാകില്ല എന്നവൾക്കറിയാം
ജാനിയുടെയും അമ്മയുടെയും കഴുത്തിലും കാതിലും ഉണ്ടായിരുന്നതൊക്കെ വിറ്റുപെറുക്കിആണ് ഇത്രെയും നാള് മാർക്കോസിന്റെ കടം വീട്ടിക്കൊണ്ടിരുന്നത് .ഒര് 6 മാസം വരെ കുഴപ്പമില്ലാതെപോയി .പക്ഷെ ഒരുദിവസം അച്ഛന് പിന്നേം വയ്യാണ്ടായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു .അതുകാരണം ആമാസം അവർക്കു മാർക്കോസിന്റെ പലിശ അടക്കാൻ പറ്റിയില്ല .പലിശയടക്കുന്നതിൽ പിഴവുപറ്റിയാൽ അയാൾ തനിചെകുത്താനാണ് .ആ നാട്ടിലെ കിരീടംവെയ്ക്കാത്ത രാജാവാണ് അയാൾ .കണ്ണിൽ ചോരയില്ലാത്ത ക്രൂരൻ ,ആഭാസൻ .എല്ലാവർക്കും പേടിയാണയാളെ .കൊന്നുകുഴിച്ചുമൂടാൻപോലും പേടിയില്ലാത്തവൻ .കൊന്നിട്ടുമുണ്ട് പക്ഷെ ആരും അയാളെ ഒന്നും ചെയ്യില്ല .അത്രക്കും പേടിയാണെല്ലാവർക്കും
ആ മാസത്തെ പലിശമുടങ്ങിയതും അവസരം കാത്തിരുന്ന ചെന്നായയെപോലെ അയാൾ ജാനിയുടെവീട്ടിലെത്തി
എന്താ വേണു ഇത് പലിശ കൃത്യമായിട്ട് അടക്കാമെന്നുപറഞ്ഞിട്ടിപ്പോ ഈ മാസത്തെ പലിശ ഇതുവരെ കിട്ടിയില്ല
അത് സർ ഈ മാസം ചിലവിത്തിരി കൂടുതലാരുന്നു വേറെ ഒരുനിവർത്തിയുമില്ല അടുത്തമാസം ഈ മാസത്തെകൂടിചേർത്തു കൃത്യമായിട്ടടക്കാം ദയവുചെയ്ത് പ്രശ്നമുണ്ടാക്കരുത്
എന്നുപറഞ്ഞാലെങ്ങനാ മ്മ്മ്മ്മ് എന്നാ ശരി ഞാൻ ഒരു ഓഫർതാരം നിങ്ങടെമോള് ജാനകിയില്ലേ അവളെ ഒരുദിവസത്തേക്ക് എന്റെ കൂടെപറഞ്ഞുവിട്ടാമതി നിങ്ങൾ വാങ്ങിച്ച സകല കടവും ഞാൻ എഴുതിത്തള്ളാം .എന്തുപറയുന്നു
ഫ്ഫാ നായിന്റെ @#$%^&* മോനെ വീട്ടിക്കേറിവന്നു വേണ്ടാധീനം പറയുന്നോടാ😡 അതുംപറഞ്ഞു അയാൾ മാർക്കോസിന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി .ചവിട്ടുകൊണ്ടതും അയാൾ തെറിച്ചു നിലത്തേക്കുവീണു
(അറിയാം അയാൾ ചെകുത്താനാണെന്ന് പക്ഷെ സ്വന്തം മകളുടെ മാനത്തിന് ഒരുത്തൻ വിലപറഞ്ഞാൽ ഏതച്ഛനാ സഹിക്കാൻ പറ്റുന്നെ)
ഡാ നീ എന്നെ ചവിട്ടി ഇല്ലേ ആ ദേഷ്യത്തിന് അയാൾ വേണുവിനെ വലിച്ചുനിലത്തേക്കിട്ട് അയാളും കൂടെയുള്ള ഗുണ്ടകളും ചേർന്ന് വേണുവിനെ ചവിട്ടിക്കൂട്ടാൻതുടങ്ങി .ചവിട്ടുകൊണ്ടു വായിൽനിന്നും മൂക്കിൽനിന്നുമെല്ലാം രക്തം ശർദിക്കാൻതുടങ്ങി .അയാളുടെ അവസ്ഥകണ്ടതും ജാനിയും സരസ്വതിയും ഓടിവന്ന് മാർക്കോസിന്റെ കാലുപിടിച്ചുകരയാൻ തുടങ്ങി .ചുറ്റും നിന്ന നാട്ടുകാരെല്ലാം കാഴ്ചകണ്ടുനിന്നതുമാത്രമേ ഉള്ളു എല്ലാവര്ക്കും അയാളെ പേടിയാരുന്നു
അയ്യോ എന്റെ ചേട്ടനെ ഒന്നും ചെയ്യല്ലേ ഞങ്ങൾക്ക് വേറെ ആരുംഇല്ല
എന്റെ അച്ഛനെ ഒന്നും ചെയ്യല്ലേ സർ അച്ഛന് വയ്യാതിരിക്കുവാ 😭
ഇന്നേവരെ ഒരുത്തനും എന്റെനേർക്കു കൈപൊക്കാൻ ധൈര്യം കാണിച്ചിട്ടില്ല അങ്ങനെയുള്ളപ്പോഒരുത്തൻ ഈ നാട്ടുകാരുടെമുന്നിൽ വച്ച് എന്റെ നെഞ്ചത്ത് ചവിട്ടിയാ ഞാൻ പൂവിട്ട് പൂജിക്കാനോ .ഇതിന് നീയൊക്കെ അനുഭവിക്കാൻപോകുന്നതേയുള്ളു .ഒരുതെണ്ടികളും നിന്നെയൊന്നും സഹായിക്കില്ല ഒടുക്കം ഒരുഗതിയും പരഗതിയും ഇല്ലാതെ നീ തന്നെ നിന്റെമോളെ എന്റടുത്തുകൊണ്ടുവരും വരുത്തിക്കും ഞാൻ ഇവടെ കൂടിനിക്കുന്ന ഒറ്റൊരണ്ണം ഇവന്റെ കുടുമ്പത്തെ സഹായിച്ചൂന്ന് ഞാൻ അറിഞ്ഞാൽ കൊന്നുകളും പറഞ്ഞേക്കാം .അതുംപറഞ്ഞു അയാൾ വണ്ടിയുമെടുത്തു അവിടുന്നുപോയി
അന്നുമുതൽ പിന്നീട് അവരുടെ കഷ്ടകാലം ആരുന്നു പേടികാരണം നാട്ടുകാരാരുംതന്നെ സഹായിക്കാൻ ചെന്നില്ല .ആകെയുണ്ടായിരുന്ന ഒരു ജോലിയും പോയി .മാർക്കോസിനെപ്പേടിച്ചു ആരുതന്നെ അയാൾക്ക് ജോലികൊടുക്കാൻ തയ്യാറായില്ല .കറണ്ടുബിൽ അടക്കാത്തതുകാരണം കറന്റ് കട്ട് ചെയ്തു .വീട്ടിലേക്കുള്ള സാധനകളെല്ലാം തീർന്നു പൈസകൊടുക്കാതെ കടക്കാര് സാധനങ്ങൾ ഒന്നും തരാതായി .ചുരുക്കം പറഞ്ഞാൽ മുഴുപട്ടിണി .മരിക്കേണ്ടിവന്നാലും സ്വന്തംമോളെ ഒരു ആഭാസന് പിച്ചിച്ചീന്താൻ കൊടുക്കില്ലെന്നുതന്നെ അയാൾ ഉറപ്പിച്ചു .അവരുടെ തൊട്ട് അയൽക്കാരായിരുന്നു ശാരദയും രമേശനും .വേണുവിന്റെ കുടുമ്പത്തിന്റെ അവസ്ഥകണ്ട് ആരും അറിയാതെ അവർക്കുള്ള ആഹാരം അവരുകൊടുക്കാൻതുടങ്ങി എന്നാൽ ഇത് ഒരുദിവസം മാർക്കോസിന്റെ ആൾക്കാർ കണ്ടെത്തി .അതിന്റെ ശിക്ഷയായി അവര് രമേശനെ തല്ലിചതച്ചു ആ നാട്ടില്നിന്നുതന്നെ അവർക്കുപോവണ്ട ഗതികേടുവന്നു അതോടെ നാട്ടുകാര് അവരൂടെ സംസാരിക്കാതെയായി
അങ്ങനെയിരിക്കെ ചികിത്സകിട്ടാതെ വേണുവിന്റെ അസുഖം കൂടി നാട്ടുകാരുപോലും സഹായത്തിനില്ലാതെ രോഗം കൂടിക്കൂടി ഒരുദിവസം അയാൾ മരണത്തിനുകീഴടങ്ങി തൻറെ പ്രിയപ്പെട്ടവന്റെ വേർപാട് താങ്ങാൻ അയാളുടെ നല്ലപാതിക്കായില്ല .ആ വേദനതാങ്ങാനാകാതെ അടുത്തനിമിഷം തന്നെ സരസ്വതിയെ ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ മരണം കൊണ്ടുപോയി .അതോടെ ജാനകി തനിച്ചായി .മരണാനന്തര ചടങ്ങുകൾക്കുപോലും നാട്ടുകാര് തിരിഞ്ഞുനോക്കിയില്ല .ഇന്ന് ജാനിക്ക് 18 വയസ് തികയുകയാണ് .അതിന്റെ തലേന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും വേർപാട് .സഹായിക്കാൻ ആരും എല്ലാ ആ പെണ്ണിന് .ഇനി എന്ത് എന്നൊരു ചോദ്യചിഹ്നം മാത്രം മുന്നിൽ )
ആരോ കാളിങ് ബെൽ അടിക്കുന്നതുകേട്ടാണ് ജാനി ഉണർന്നത് കുറച്ചുമുന്നേ കിടന്നതുമാത്രമേ അവൾക്ക് ഓർമഉള്ളു.ക്ഷീണം കാരണം പെട്ടെന്നുമയങ്ങി സമയം നോക്കിയപ്പോ 5 മണി .ശാരദ പോയിക്കാണില്ല എന്നുകരുതിയാണ് ജാനി വാതിൽ തുറന്നത് പക്ഷെ മുന്നിൽനിൽക്കുന്ന ആളെക്കണ്ടതും ജാനി പേടിച്ചുവിറക്കാൻതുടങ്ങി
“മാർക്കോസ് ”
എന്താ ജാനകി ഇത് എത്രനേരമായി ഞാൻ വിളിക്കുന്നു .ഉറങ്ങിപ്പോയോ സാരമില്ല എന്റെ ജാനകിയോടു ഞാൻ അല്ലാതെ പിന്നെ ആരാ ഷമിക്കുന്നെ ഡാ ആന്റപ്പാ അതിങ്ങുതാ .അതുകേട്ടതും ഒരാൾ മാർക്കോസിന്റെ കയ്യിൽ ഒര് കവർ കൊടുത്തു
ധാ ഇതുപിടി ഇന്ന് രാത്രി ഞാൻ വരും അപ്പൊ ഇതുടുത്തുവേണം മോള് ചേട്ടനെ സ്വീകരിക്കാൻ
“മര്യാദക്ക് എന്റെവീട്ടീന്ന് ഇറങ്ങിപ്പോടാ നായിന്റെ മോനെ 😡😡” എന്നുപറഞ്ഞു അവൾ അലറുകയായിരുന്നു
“ഹാ എന്താമോളെ ഇത് ഞാൻ അതിന് ഒന്നും പറഞ്ഞനില്ലല്ലോ ഇതുടുത്തുനിൽക്കാനല്ലേ പറഞ്ഞുള്ളു രാത്രി ഒരു 10 മണിയാകുമ്പോൾ ഞങ്ങൾ വരും കേട്ടോ ആദ്യം ചേട്ടൻ പിന്നെ ദേ ഇവന്മാര് .നിന്നെ കണ്ടടം തൊട്ട് പിള്ളേര് ഇടഞ്ഞുനിൽക്കുവാ ഒരു വിധത്തിലാ ഞാൻ പറഞ്ഞുനിർത്തിയേക്കുന്നെ .അതുകൊണ്ടു മാരിയാദക്കാണെങ്കിൽ മരിയാദക്ക് ഇല്ലെങ്കിൽ കൊച്ചു താങ്ങൂല്ല .ഞങ്ങൾ പറയുന്നത് അനുസരിച്ചാൽ നിനക്ക് സുഗമായിട്ടു ഈ വീട്ടിൽ കഴിയാം .ഇടയ്ക്ക് ഞങളെ ഒന്ന് സുഗിപ്പിച്ചക്കെ ഇങ്ങനെ പോയാൽ മതി നിന്നെ ആരും ഒന്നും പറയില്ല .പിന്ന ഇതിപ്പോ ജാനകിയുടെ വീടല്ല തരാനുള്ള പൈസക്കുപകരം ഞാൻ ഈ വീടിങ്ങേടുത്തു .മോള് സഹകരിച്ചാൽ ഈ വീട് ഞാൻ നിനക്കുതന്നെ തിരികെതരും .അതല്ല ഇടയാനാണ് തീരുമാനമെങ്കിൽ പിച്ചിച്ചീന്തും ഞാൻ ഉടുതുണിയില്ലാതെ മോള് ഈ നടുറോഡിൽ കിടക്കും അതുവേണ്ടെങ്കിൽ ഞാൻ പറഞ്ഞത് അനുസരിക്കണം ഇല്ലെങ്കിൽ “ഒരു താക്കീതോടെ അയാൾ അതുപറഞ്ഞു
“ആ പെണ്ണ് നിസ്സഹായ ആയിരുന്നു എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ ഈ നിമിഷം വേണമെങ്കിൽ ഈ കാമവെറിപിടിച്ച മൃഗങ്ങൾ തന്നെ പിച്ചിച്ചീന്തുമെന്ന് അവൾ പേടിച്ചു .ഇതിപ്പോ 10 മണിവരെ സമയമുണ്ടല്ലോ .അപ്പോഴേക്കും എങ്ങനെയെങ്കിലും രക്ഷപ്പെടണം അതിന് ഇപ്പോൾ സംയമനം പാലിച്ചേ പറ്റൂ ” അതും മനസ്സിൽ ചിന്തിച് അവൾ അവർ പറയുന്നതൊക്കെ കേട്ട് മിണ്ടാതെ നിന്നു
അവളുടെ മൗനം സമ്മതം എന്ന് കരുതി അവന്മാരും സന്തോഷിച്ചു
അപ്പൊ ശരി ജാനകി ഞങ്ങൾ കൃത്യം 10 മണിക്കുവരും മോള് റെഡിയായി ഇരുന്നോ നമുക്ക് സുഖിക്കാടീ .ഡാ ചെക്കന്മാരെ കൊച്ചിനെ പേടിപ്പുകയൊന്നും ചെയ്യലും അവള് കൊച്ചല്ലേ കേട്ടല്ലോ
ഒരു വഷളൻ ചിരിയോടെ അവന്മാരും അതുശരിവച്ചു
അങ്ങനെ അവന്മാര്തിരികെപോയതും ജാനകി വാതിലടച്ചു നേരെ അടുക്കളയിലേക്കാണ് പോയത് ശേഷം അയാള്ത്തന്നെ കവർ ദൂരേക്ക് വലിച്ചെറിഞ്ഞു
“ഇല്ല ഞാൻ അയാളുടെ മുന്നിൽ തോൽക്കില്ല ഞാൻ ജീവനോടെയുണ്ടെങ്കിലല്ലേ എന്നെ അയാൾക്ക്എന്നെ കിട്ടൂ ”
അതും മനസിൽചിന്തിച്ചു അവൾ ഒരു കത്തി കയ്യിലെക്കെടുത്തു ശേഷം ഞരമ്പ് മുറിക്കാനായി പോയതും
" ഇല്ല അവരുവരുമ്പോൾ എന്റെ ശവം പോലും ഇവിടെകാണാൻ പാടില്ല എനിക്കറിയാം എന്റെ ശവം പോലും അവര് വെറുതെവിട്ടില്ല കാമവെറിപിടിച്ച ആ മൃഗങ്ങൾ .എന്റെ ശവം പോലും അവർക്കുകിട്ടാൻ പാടില്ല ”
അതും മനസ്സിൽ ചിന്തിച്ചു ഇരുട്ടുവീഴുന്നതുവരെ അവൾ കാത്തിരുന്നു രാത്രിയായതും അവൾ അടുക്കളവശത്തുകൂടി ആരുംകാണാതെ ഇറങ്ങി ഓടി .പുറകുവശം നിറയെ റബ്ബർകാടാണ് .ചുറ്റിനെങ്ങും ഒരു വീടുകൂടിയില്ല .എങ്ങും കുറ്റാകൂരിരുട്ട് .മരിക്കാൻപോകുന്നവൾക്കു എന്ത് ഇരുട്ട് .അതുകൊണ്ടുതന്നെ ആ ഇരുട്ടൊന്നും അവൾ വകവച്ചില്ല .അങ്ങനെ ഓടിയോടി അവൾ അവിടെയുള്ള ഒരു വലിയ കുന്നിന്റെഅടുത്തേക്കാണ് പോയത് വളരെ വലിയ ഒരുകുന്ന് കുറേതവണ അച്ഛനും അമ്മയുമായി ഇവിടെ വന്നിട്ടുണ്ട് .എന്നാൽ അന്നൊക്കെ സന്തോഷം മാത്രമായിരുന്നു ഒരിക്കലും ഇവിടെവന്ന് ജീവനെടുക്കേണ്ടിവരുമെന്ന് അവൾ സ്വപ്നത്തിൽപ്പോലും കരുതിക്കാണില്ല .അങ്ങനെ ഓരോന്നുചിന്തിച് അവൾ ആ കുന്നിന്റെ ഏറ്റവും മുകളിലെത്തി .ഇപ്പോൾ അവൾ നിൽക്കുന്നതിന്റെ തൊട്ടുതാഴെയായി ഒരു വലിയ കൊക്കയാണ് .താഴവീണാൽ പൊടിപോലും കിട്ടില്ല .ഇവിടുന്നുചാടിമരിച്ചാൽ അവന്മാർക്ക് പിന്നെ എന്റെ ശരീരം കാണാൻപോലും പറ്റില്ല
“അച്ഛാ ,അമ്മെ ഞാനും വരുവാ നിങ്ങളോടൊപ്പം എന്തിനാ എന്നെ തനിച്ചാക്കിപ്പോയെ ഇനി ഒരു നിമിഷം പോലും ഞാൻ ജീവിച്ചിരിക്കില്ല ഞാനും വരുവാ എന്നെംകൂടി കൊണ്ടുപോ” ദൂരേക്കുനോക്കി ആരോടെന്നില്ലാതെ അവൾ ഉറക്കെ വിളിച്ചുപറഞ്ഞു ശേഷം കണ്ണുകൾ അടച്ചു തന്റെ ഇതുവരെയുള്ള ജീവിതം ഒന്ന് ഒത്തുനോക്കി ,സ്വർഗ്ഗമായിരുന്ന അവരുടെ വീട് സന്തോഷത്തോടെയുള്ള ജീവിതം അച്ഛന്റെയും അമ്മയുടെയും മരണം “മാർക്കോസ് ” അയാളുടെ മുഖം ഓർമ്മവന്നതും ജാനി കണ്ണുകൾ വലിച്ചുതുറന്നു .
“ഇല്ല ഇനി ഒരുനിമിഷം ഞാൻ ജീവിക്കില്ല ”
അടുത്തനിമിഷം തന്നെ അവൾ ഒരുകാലെടുത്തു മുന്നിലേക്കുവച്ചതും ആരുടെയോ രണ്ട് ബലിഷ്ഠമായ കൈകൾവന്ന് ജാനിയെ അരയിലൂടെ കയ്യിട്ട് പൊക്കിയെടുത്തു പുറകിലേക്കുമാറ്റിനിർത്തി എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിനുമുന്നേതന്നെ അയാളുടെ കരങ്ങൾ അവളുടെ കവിളിലേക്ക് ആഞ്ഞുവീശി . ആ അടിയുടെ ആകാത്തതിൽ അവൾ നിലത്തേയ്ക്കു വീണുപോയിരുന്നു .
ഫ്ഫാ പന്ന $#@%&*$%# മോളെ ആർക്കു വായുഗുളിക വേടിക്കാനാടീ പുല്ലേ ഇങ്ങോട്ട് കെട്ടിയെടുത്തേ
അയാളുടെ ദേഷ്യവും സംസാരവും കേട്ട് ജാനി അകെ പേടിച്ചുപോയി
😈🔥“ഭദ്രേണ്ണാ“🔥😈 അപ്പോഴേക്കും ശബ്ദം കേട്ട് 2 പേരും കൂടി അയാളുടെ പേരും വിളിച്ചു അങ്ങോട്ടേക്കുവന്നു
“എന്താ അണ്ണാ പ്രശ്നം ”
അവരെകണ്ട് അവരും മാർകോസിന്റെ ആളുകളാണെന്ന് പേടിച്ചു ജാനി പെട്ടെന്ന് അവരുടെ കണ്ണുവെട്ടിച്ചു വീണ്ടും ഓടി കൊക്കയുടെ അടുത്തേക്കുപോയതും ഭദ്രൻ പെട്ടെന്നുതന്നെ ഓടിച്ചെന്ന് അവളെ പിടിച്ചുവലിച്ചു മാറ്റി പിന്നേം കൊടുത്തു അപ്പുറത്തെ കരണത്തൊരെണ്ണം .അതോടെ അവൾ ബോധം കേട്ട് നിലത്തേക്ക് വീഴാൻ പോയതും അവൻ പെട്ടെന്നുതന്നെ അവളെ താങ്ങിപിടിച്ചിരുന്നു .അവൻ പതിയെ അവളെ തറയിലേക്ക്കിടത്തി
“ഭദ്രേണ്ണാ ഈ പെണ്ണെത്താ ”
എനിക്കെങ്ങും അറിയത്തില്ല മഹി ഞാൻ ഒന്ന് മുള്ളാൻ വന്നതാ അപ്പോഴാ ഒരുപെണ്ണിന്റെ കരച്ചിൽ കേട്ടത് വന്നുനോക്കിയപ്പോ ദേ ഈ പെണ്ണ് കൊക്കയുടെ അറ്റത് നിക്കുന്നു കണ്ടപ്പഴേ എന്തോ പന്തികേടുതോന്നിയതാ അതാ മിണ്ടാതെ പതുക്കെ പുറകെ ചെന്നത് അപ്പൊ ദേ എടുത്തു ചാടാൻപോകുന്നു.പിന്നെ ഒന്നും നോക്കിയില്ല പിടിച്ചുവലിച്ചു കരണത്തൊന്നു കൊടുത്തു അപ്പോഴാ നിങ്ങൾ വന്നത്
എന്നാലും ഈ പാതിരാത്രി ഇവളെന്തിനാ ചവാൻ വന്നത് എന്തായാലും പെണ്ണിന്റെ ധൈര്യം സമ്മതിക്കണം
നീ എന്തറിഞ്ഞിട്ടാ വിപിനേ സംസാരിക്കുന്നെ ഓരോ മാരണങ്ങള് നിന്നോട് ഞാൻ അപ്പഴേ പറഞ്ഞതാ ഈ പാതിരാഇങ്ങോട്ട് വരേണ്ടെന്ന് അപ്പൊ അവന്റെ ഒടുക്കത്തെ പ്രകൃതി രമണീയത ഇപ്പൊ നിനക്കുസമദാനമായോഡാ പുല്ലേ😡
എന്റെ ഭദ്രേണ്ണാ അതിനു ഇങ്ങനെയൊക്കെ ആകുമെന്ന് എനിക്കറിയുവോ .വെള്ളമടിക്കാൻ ഒരു കിടിലം സ്ഥലം സേർച്ച് ചെയ്തപ്പോ ഗൂഗിൾ അമ്മച്ചിയാ ഈ സ്ഥലം കാണിച്ചുതന്നെ .നമ്മുടെ നാടായിരുന്നെങ്കിൽ ആ നാടുമൊത്തം നമുക്ക് കാണാപാഠമല്ലേ .ഇതിപ്പോ മറ്റവന്റെ കയ്യും കാലും തല്ലിയൊടിക്കാൻ ഡാനിച്ചായൻ പറഞോണ്ടല്ലേ നമുക്ക് ഇങ്ങോട്ട് കെട്ടിയെടുക്കേണ്ടിവന്നേ .എനിക്കാണേൽ ഇവിടുത്തെ സ്ഥലങ്ങളൊന്നും വലിയപിടുത്തമില്ല അതാ ഗൂഗിൾ അമ്മച്ചിയോട് ചോദിച്ചേ .കാണിച്ചുതന്നത് ഈ സ്ഥലവും .കാണാനും കൊള്ളാം രാത്രിയിൽ കുറച്ചു പ്രകൃതി രമണീയതയൊക്കെ ആസ്വദിച്ചു രണ്ടെണ്ണം അടിച്ചിട്ട് ഇവിടെത്തന്നെ കിടന്നുറങ്ങാമെന്ന് കരുതിയാ എങ്ങോട്ടുവന്നെ .എനിക്കണേല് ദേഹം വേദനിച്ചിട്ട് വയ്യ .അവന്മാരുടെ കൂട്ടത്തിലൊരുത്തൻ എന്റെ നാടുവിനിട്ടു നല്ല ചാമ്പ് ചാമ്പിട്ടുണ്ട് .അണ്ണനിതൊന്നും ഒരു പ്രശ്നമേ അല്ലല്ലോ .ഞങ്ങടെ കാര്യം അങ്ങനല്ല മിനിമം ഒരാഴ്ച കഴിഞ്ഞാലേ ബോഡി ഫുൾ പഴയകണ്ടിഷനാകൂ .അണ്ണന്റെ പിന്നെഉരുക്കു ബോഡിയല്ലേ രോമത്തിൽ പോലും ഇതൊന്നും ഏശില്ലെന്നറിയാം
ഡാ പുല്ലേ നിന്ന് കൊണവതികാരം പറയാതെ ഈ പെണ്ണിനെ എന്തുചെയ്യുമെന്നുപറയടാ 😡
നമുക്കിവളെ ഇവളുടെ വീട്ടിൽ കൊണ്ടുപോയി വിട്ടല്ലോ ഭദ്രേണ്ണാ
അതിനു നിനക്കിവളുടെ വീടറിയാവൊഡാ മഹി
ഇല്ല ഇവിടെ എവിടെങ്കിലുമൊക്കെ ആയിരിക്കുവല്ലോ 😁
ഭദ്രൻ :🥶🥶🥶🥶🥶
വിപിൻ : അണ്ണാ നമുക്ക് ഗൂഗിളിൽ സെർച് ചെയ്താലോ
ഫ്ഫാ പന്ന *&^%$#@*&* മോനെ അവന്റെ അമ്മുമ്മേടെ ഗൂഗിള് ഒരു കോപ്പുണ്ടാക്കിയത് പോരാ അവന് അതും പറഞ്ഞു വിപിന്റെ കയ്യിലുണ്ടാരുന്ന വെള്ളത്തിന്റെ ബോട്ടിൽ വാങ്ങി ഭദ്രൻ ജാനിയുടെ മുഖത്തേക്ക് തളിച്ചുകൊടുത്തു .3 ,4 തവണ വെള്ളം ഒഴിച്ചിട്ടും അവൾക്ക് അനക്കാനൊന്നും ഇല്ല
ഭദ്രൻ : ശ്ശെടാ ഈ പെണ്ണിനെന്താ ബോധം വരാത്തത്
വിപിൻ : എങ്ങനെ ബോധം വരാനാ അമ്മാതിരി അടിയല്ലിയോ അതിനെ അടിച്ചത് അതും ഈ ഉരുക്ക് കൈകൊണ്ട്
അണ്ണാ നമുക്ക് ഈ കൊച്ചിനെ ആശുപത്രിയിൽ കൊണ്ടുപോണ്ടേ
ഡാ മഹി നീ എന്റകയ്യില്നിന്നു വേടിക്കും ഉള്ള പ്രശ്നങ്ങളൊന്നും പോരാഞ്ഞാ ഇത്
അണ്ണാ മഹി പറഞ്ഞത് നേരാ ഇവളെ ഇവിടിട്ടുപോയാൽ ഈ പെണ്ണിന് ബോധം വന്നാൽ അവള് പിന്നേം ചവാൻ നോക്കിയാലോ .ഈ പെണ്ണെങ്ങാണം ചത്താൽ നമ്മുടെ തലയിലാകും .എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ
മഹി പറഞ്ഞത് ശരിയാ അണ്ണാ നമ്മുടെ ജീപ്പ് താഴെ കിടപ്പുണ്ടല്ലോ നമുക്കതില് കൊണ്ടുപോകാം .ബോധം വന്നാൽ അഡ്രെസ്സ് ചോദിച്ചുഅവളെ വീട്ടിലാക്കുകേം ചെയ്യാം പിന്നെ അവരായി അവരുടെ പാടായി .പിന്നെ നമുക്ക് പ്രശ്നമൊന്നും വരില്ലല്ലോ
മ്മ്മ്മ് ഒന്നാലോചിച്ചപ്പോൾ അതാണ് ശരി എന്ന് ഭദ്രനും തോന്നി
എന്നാശരി ഈ പെണ്ണിനെ എടുത്തു ജീപ്പികൊണ്ടുപോയിട്
മഹി : ഞങ്ങളോ ?
ഭദ്രൻ: പിന്നല്ലാതെ ഞാനോ എന്റെപട്ടിയെടുക്കും ഇവളെ ഈ മലമുഴുവൻ ചുമന്ന് താഴെഇറക്കീട്ടുവേണം എന്റെ നടുഓടിയൻ ഒന്നുപോയെടാ 🥶
വിപിൻ : അണ്ണാ ഇപ്പൊത്തന്നെ എന്റെ നാടുവിന്റെ റിലേ പോയിരിക്കുവാ .അതിന്റെകൂടെ ഇവളെക്കൂടി ചുമക്കേണ്ടിവന്നാൽ പിന്നെ എന്നെ കുഴിലൊട്ടെടുത്താമതി
മഹി : എന്റെ പൊന്നണ്ണനല്ലേ എന്റെ കാല് വയ്യാതിരിക്കുവാന്ന് അണ്ണാനറിയാല്ലോ .പിന്നെയുള്ളത് അപ്പുവാ അവൻ താഴെ ജീപ്പില് ഏതേലും പെണ്പിള്ളേരുമായിട്ടു ഫോണില് സൊള്ളുവായിരിക്കിലും
ഭദ്രൻ :അങ്ങനെ അതും എന്റെ തലയിലായി 😡 ഇതിന്റെ കൂടൊക്കെ ഇറങ്ങിവന്ന എന്നെവേണം പറയാൻ അതും പറഞ്ഞു ഭദ്രൻ ജാനിയെ എടുത്ത് തോളിലേക്കിട്ടു ശേഷം താഴേക്കിറങ്ങാൻ തുടങ്ങി തൊട്ടുപിറകെ മൊബൈലിന്റെ ടോർച്ചും അടിച്ചു മഹിയും വിപിനും
ആ നിമിഷവും ജാനി അറിയുന്നില്ല ഈ ലോകത്തെ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് താൻ ഇപ്പോൾ എത്തപ്പെട്ടിരിക്കുന്നതെന്ന് . ഭദ്രനും അറിയുന്നില്ല ആരുമില്ലാത്ത തന്റെ ജീവിതത്തിലേക്ക് തനിക്കുമാത്രമായി ഈശ്വരൻ കൊണ്ടുകൊടുത്ത അവന്റെ നല്ലപാതിയാണ് അവളെന്നു.
ഒറ്റക്കൊമ്പനായ ഈ😈🔥 തെമ്മാടി ഭദ്രന്റെ പാവം ജാനിപ്പെണ്ണാണെന്ന്🥰❤️
തുടരും
“🦋ചിത്രശലഭം🦋”
















