Chapter 1
മാനവപുരം
എടാ ഇവിടെ പോലീസ് ഒന്നും വരില്ലല്ലോ അല്ലേ? ഞാൻ സെന്തിലിനോട് ചോദിച്ചു.. ഇല്ല അണ്ണാ എത്തന പ്രാവിശ്യം സൊല്ലണം.. അവൻ്റെ തമിഴുംമലയാളവും കലർന്ന സംസാരം കേട്ടപ്പോൾ എനിക്ക് ചിരി വന്നു.. അത് മനസിലാക്കി അശ്വിൻ അവൻ്റെ കണ്ണും തലയും കൊണ്ട് ചിരിക്കരുത് എന്ന് കോഷ്ട്ടി കാണിച്ചു..സെന്തിൽ കഞ്ചാവ് സിഗരറ്റ് എനിക്ക് നേരെ നീട്ടി.. ഞാൻ അത് ചുണ്ടിൽ വെച്ച് പോക്കറ്റിൽ നിന്ന് ലൈറ്റർ എടുത്ത് കത്തിച്ചു. പുക ഉള്ളിലേക്ക് എടുത്ത് സിഗരറ്റ് ഞാൻ അശ്വിന് കൈമാറി. ആഹ് നീ പറയാമെന്ന് പറഞ്ഞ കഥ പറ ഞാൻ സെന്തിലിനെ നിർബന്ധിച്ചു..ഇവിടെ ഉക്കാറ് ഞാൻ പറയാം..ഞങ്ങൾ മൂവരും മരച്ചുവട്ടിൽ ഇരുന്നു…സെന്തിൽ അശ്വിനിൽ നിന്നും സിഗരറ്റ് വാങ്ങി ചുണ്ടിൽ വെച്ചു..അശ്വിൻ കിറ്റിൽ കൊണ്ടുവന്ന പൊതി അഴിച്ചു…ആഹ് എന്താ മണം അവൻ പറഞ്ഞു… അവൻ ഒരു കഷണം വെടിയിറച്ചി എടുത്ത് കഴിച്ചു.വെട്രിയുടെ കൈപ്പുണ്യം അപാരം. ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കിക്കേ അവൻ എനിക്ക് നേരെ പൊതി നീട്ടി ഞാൻ ഒരു കഷണം ഇറച്ചി എടുത്ത് കഴിച്ചു… സെന്തിലെ ടേസ്റ്റ് നോക്കുന്നോ ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു.. ഇല്ല എന്ന് അവൻ തലയാട്ടി. കഥ പറ അണ്ണാ ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു..സെന്തിൽ അൽപ നേരം മൗനമായി ഇരുന്നിട്ട് ഒരു കൈ മുകളിലേക്ക് ഉയർത്തി പറഞ്ഞു.പഴയ കഥയാണ്. ഞങ്ങളൊക്കെ ഇവിടെ വരുന്നതിന് മുൻപ് ഉള്ളതാ.. മാനവപുരത്തിന് ചരിത്രമുണ്ട്, കഥയുണ്ട്. പിന്നെ ഒരു നീല ദേവിയുണ്ട്. ഏഹ് നീല ദേവിയോ? ഞാൻ ചോദിച്ചു അതെ നീല ദേവി.അവന് പുറകിലെ താഴ് വാരത്തുനിന്നും ലൈറ്റുകൾ തെളിയുന്നത് കണ്ട് എൻ്റെ ശ്രദ്ധ അങ്ങോട്ട് പോയപ്പോൾ അവൻ കഥ പറഞ്ഞ് തുടങ്ങിയിരുന്നു..
സൗഹൃദം
ഡാ നിൻ്റെ ആടുകളിൽ ഒരണത്തിനെ ചുട്ട് തിന്നാലോ? കിരദൻ ചോദിച്ചു.നീ മറ്റ് കാലികളെ തിന്നുന്ന കണ്ണ് കൊണ്ട് എൻ്റെ ആടുകളെ നോക്കിയാലുണ്ടല്ലോകയ്യിലിരുന്ന ഓടക്കുഴലിൽ ബലമായി പിടിച്ചുകൊണ്ട് ചിറയൻ ദേഷ്യപ്പെട്ടു..കിരദൻ അതുകേട്ട് അട്ടഹസിച്ചു ചിരിച്ചു…ചിറയൻ മണ്ണിൽ കിടന്ന കാട്ടുപോത്തിൻ്റെ കൊമ്പുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..ടാ നീ ഇത് മണ്ണിൽ പൂത്തി വെക്ക് ആരേലും കണ്ടാൽ..ചിറയൻ ചുറ്റും കണ്ണോടിച്ചു.കണ്ടാൽ എന്താ എന്നെ ഈച്ചി കളയുമോ?ഇത് കണ്ടോ! കിരദൻ മണ്ണിൽ ഇരിക്കുന്ന മൂർച്ചയുള്ള ആയുധത്തെ ചൂണ്ടി കാണിച്ചു.. എടാ നീ എന്തിനാടാ ഇതുങ്ങളെ ഒക്കെ വേട്ടയാടുന്നത്.. നിൻ്റെ ഊര് വിലക്കിയിട്ടുള്ളതല്ലേ ഇതൊക്കെ.ചിറയൻ പറഞ്ഞു…എടാ ഊര് പറയുന്നത് എല്ലാം കേട്ടോണ്ട് ജീവിക്കാനൊന്നും എന്നെ കിട്ടില്ലാ.. പിന്നെ പെട്ടന്ന് അങ്ങോട്ട് ഞങ്ങളെ വിലക്കിയാൽ ഞങ്ങൾ എന്തു ചെയ്യും. നിൻ്റെ ഊരിലെ ആളുകൾ ഇതുങ്ങളെ ഒക്കെ ദൈവമായി കാണുന്നകൊണ്ട്.. ഞങ്ങളും കാണണോ? നിങ്ങളുടെ മൂപ്പൻ പറഞ്ഞിട്ടല്ലേ ഞങ്ങളെ വിലക്കിയത്? ഞാൻ ഇങ്ങനെയൊക്കെ തന്നെയായിരിക്കും..ഞങ്ങളുടെ മുതുമുത്തശന്മാർ ഇതല്ലേ ചെയ്ത് ജീവിച്ചിരുന്നത്. കിരദൻ ചോദിച്ചു..അതൊക്കെ പണ്ടല്ലേ? എന്ന് പറഞ്ഞുകൊണ്ട് ചിറയൻ മരത്തിലേക്ക് ചാരി നീണ്ട ആലോചനയിലേക്ക് പോയി.. കിരദൻ കൊമ്പ് കൊടുത്ത് പണം വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.പൊന്നി അവളുടെ അപ്പനും അമ്മയും പട്ടണത്തിൽ വേലയ്ക്ക് പോയി വന്നപ്പോൾ കൊണ്ടുവന്ന നേരിയ തുണി കൊണ്ട് മാറ് മറയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.. അവളുടെ കുഞ്ഞിപ്പെങ്ങൾ ചിന്നു അവൾ ചെയ്യുന്നത് എന്താണെന്ന് സൂക്ഷിച്ച് നോക്കിനിന്നു. പട്ടണത്തിലെ ആളുകൾ ഇങ്ങനെയാണത്രേ പുറത്തിറങ്ങുന്നതെന്ന്. അപ്പൻ പറഞ്ഞതാണ്.. അവൾ ചിന്നുവിനോട് പറഞ്ഞു..ഇത് നമ്മൾ ഇട്ട് നടന്നാൽ തമ്പ്രമാർക്ക് ഇഷ്ടപ്പെടുമോ? ഇട്ടാൽ കുഴപ്പമാവില്ലേ? എന്ന് അവളുടെ അമ്മ പറയുന്നത് അവൾ ഓർത്തു..അവൾക്ക് അത് മാറിന് മേലെ ഇട്ടിട്ട് എന്തോ വല്ലായ്മ തോന്നി.. അവൾ അത് ഉപേക്ഷിച്ച് പുറത്തേക്കിറങ്ങി..കുന്നിന് താഴെ ഒള്ള കൃഷിയിടങ്ങളിൽ പണിക്കായി പോകുന്ന ആളുകളെ നോക്കി അവൾ ചിരിച്ച് കാണിച്ചു..ചിന്നുവിൻ്റെ കൈയിൽ പിടിച്ച് പൊന്നി കുഞ്ഞിയുടെ കുടിയിൽ ചെന്നു. അപ്പനും അമ്മയും എന്ന് വരും അവൾ പൊന്നിയോട് ചോദിച്ചു. മൂന്ന് ദിവസം കഴിയും അവൾ പറഞ്ഞു.. ചിന്നുവിനെ കുഞ്ഞിയുടെ പക്കൽ ഏൽപ്പിച്ചിട്ട് അവൾ വഴിയിലൂടെ നടന്നു.ദൂരെ നിന്നും ഒരു കൂട്ടം ആടുകൾ നടന്ന് വരുന്നത് അവൾ കണ്ടു..അതുങ്ങൾക്ക് പിന്നിലായി നടന്നു വരുന്ന ചിറയനെയും കിരദനെയും കണ്ടപ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.കുട്ടിക്കാലം തൊട്ട് ഒരുമിച്ച് വളർന്നവരാണ് മൂവരും.കരയുന്ന ആടുകളുടെ മുഖത്തേക്ക് നോക്കി അവൾ ശബ്ദമുണ്ടാക്കി.. നിങ്ങള് എൻ്റെ കൂടെ തേൻ എടുക്കാൻ വരുന്നോ ?അവൾ ചോദിച്ചു.ഞാൻ ഇല്ല ചിറയൻ പറഞ്ഞു.. നീ കണ്ട അരുവികളിലും കുളിച്ച് മരത്തിലും കയറി വരുമ്പോ സമയം ഒരുപാട് ആവും.. എനിക്ക് സന്ധ്യയ്ക്ക് മുൻപ് ഇതുങ്ങളെ കുടീൽ കയറ്റണം.ഇങ്ങനെയാണേൽ നിന്നെ ഞാൻ മംഗലം കഴിക്കില്ല കിരദനെ മാത്രമേ കഴിക്കൂ. കിരദൻ അത് കേട്ട് ചിറയനെ നോക്കി ചിരിച്ചു…ചിറയൻ ശരി എന്ന മട്ടിൽ നീരസം മുഖത്തിൽ വരുത്തി നിന്നു…ഗ്രാമത്തിലെ ചട്ട പ്രകാരം ഒരു കുടുംബത്തിലെ പ്രായത്തിൽ മൂത്ത ആൺകുട്ടിക്കും പെൺകുട്ടിക്കും ഒന്നോ രണ്ടോ വധു വരന്മാരെ മംഗലം കഴിക്കാനായി തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്..
ജീവിതം
ചിറയൻ ആടുകളുമായി കുടീലെത്തിയപ്പോൾ രാമൻ കൂടെയുള്ള സുഹൃത്തുക്കളോട് മുറ്റത്ത് നിന്ന് എന്തോ പറഞ്ഞു കയർക്കുന്നതാണ് കണ്ടത്.. ചിറയനെ കണ്ടതും രാമൻ ഒന്ന് അടങ്ങി.. സുഹൃത്തുക്കൾ പിന്നെ കാണാം എന്ന് പറഞ്ഞ് അവിടെ നിന്നും പോയി..എടാ നിനക്ക് വഴക്കും പ്രശ്നങ്ങളും ഒക്കെ നിർത്തികൂടെ.?ചിറയൻ ചോദിച്ചു.വഴക്കും പ്രശ്നങ്ങളും തുടങ്ങാൻ പോകുന്നേ ഒള്ളു രാമൻ പറഞ്ഞു..അതെന്താ നീ എന്തിനുള്ള പുറപ്പാടാ ചിറയൻ ചോദിച്ചു..അശോകൻ കഴിഞ്ഞ തവണ ഊരിൽ വന്നപ്പോൾ പറഞ്ഞത് മറന്നോ? വെള്ളക്കാർക്ക് വേണ്ടി ഇവിടുന്നു പണിക്ക് പോയ എത്ര ആളുകളെയാണ് അവർ അടിമകളാക്കിയത്.. അവരുടെ ആളുകൾക്ക് വേണ്ടി കൃഷിയിടങ്ങളിൽ പണി ചെയ്യുന്ന നമ്മുടെ അപ്പന്മാർക്കും അമ്മമാർക്കും അവർ കൂലി തരുന്നുണ്ടോ..നമ്മൾ ഇത്രയും കാലം കൂലിക്ക് വേണ്ടി അല്ലല്ലോ പണി ചെയ്തത് നമുക്ക് ജീവിക്കാനുള്ളത് അടത്തമ്പുരാൻ തരും.ചിറയൻ പറഞ്ഞു..നീ തമ്പുരാൻ തരും എന്ന് പറഞ്ഞ് ഇരുന്നോ അവർ ഇനി കാടും കയ്യേറും..അവൻ പറയുന്നതൊന്നും ചിറയന് മനസിലായില്ല.. പട്ടണത്തിൽ വേലയ്ക്ക് പോകുന്ന ആളുകളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് അവൻ മനസിൽ പറഞ്ഞു…എടി നിൻ്റെ ഒരുക്കൻ എന്ന് വരും? കാത്തിയുടെ വയറിൽ കൈകൊണ്ട് ചുറ്റി അവളുടെ ചെവിയിൽ കിരദൻ ചോദിച്ചു ഇനി പട്ടണത്തിൽ നിന്ന് അഞ്ച് ദിവസം കഴിഞ്ഞേ വരൂ.. അവൾ പറഞ്ഞു.. ആഹാ കിരദൻ ചിരിച്ചു..ഞാൻ നിന്നെ മംഗലം കഴിച്ചാലോ?അവൻ ചോദിച്ചു..ഇതെന്താ പുതിയ ഒരു പൂതി?അവൾ ചോദിച്ചു.അതിന് നിന്നെ ആ പൊന്നി തിരഞ്ഞെടുത്തെന്നല്ലേ പറഞ്ഞത്.അവൾ തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ നമുക്ക് മംഗലം കഴിക്കാമായിരുന്നു.അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.ഞാൻ അവളോട് പറയാം എനിക്ക് പറ്റില്ലെന്ന് അവൾക്ക് ചിറയൻ ഉണ്ടല്ലോ അവൻ പറഞ്ഞു..ഞാൻ വെറുതെ പറഞ്ഞതാ ഉടനെ അത് കാര്യമായി എടുത്തു.. റാക്കി!അവൾ പറഞ്ഞു. നമുക്ക് ഈ നാട് വിട്ട് പോകാം. കിരദൻ പറഞ്ഞു..എന്നിട്ട് എങ്ങോട്ട് പോകും? എന്ത് ചെയ്യും?ഒന്നും വേണ്ട നമുക്ക് ഇതുപോലെ വല്ലപ്പോഴും കണ്ടാമതി അവൾ കുഞ്ഞിനെ പോലെ തോന്നിക്കുന്ന അവൻ്റെ മുഖത്ത് തടവിക്കൊണ്ട് ചിരിച്ചു…നിനക്ക് ധൈര്യം ഇല്ല എന്ന് പറഞ്ഞ് അവൻ എന്തോ ആലോചിച്ച് കിടന്നു…അവൾ അതിന് മറുപടി എന്നോണം ചിരിക്കുക മാത്രം ചെയ്തു..മതി അപ്പുറത്ത ചീത പണി കഴിഞ്ഞ് വരാറായി പൊയ്ക്കോ.. എന്ന് പറഞ്ഞുകൊണ്ട് അവൾ അവനരികിൽ നിന്ന് എഴുന്നേറ്റു..ചിറയൻ കയ്യിലിരുന്ന ഓടക്കുഴൽ ചുണ്ടിൽ വെച്ച് ഊതി.. മധുരമുള്ള ഒരു ഈണം അതിൽ നിന്ന് പുറത്തേക്ക് വന്നു…ആടുകൾ അവന് ചുറ്റും ഓടിക്കളിച്ചു.. ഒരു മഴ മേഘം അവൻ്റെ തലയ്ക്ക് മുകളിലൂടെ കടന്ന് പോയി.. ആയുധവുമായി നടന്ന് വരുന്ന കിരദനെ കണ്ട് അവന് എതിരെ നടന്ന വന്ന ആളുകളിൽ ഒരുവൻ ചോദിച്ചു വേട്ടയ്ക്ക? അവൻ അതേ എന്ന് തലയാട്ടി. നല്ല വേട്ട ആശംസിച്ചുകൊണ്ട് അയാൾ അവനെ കടന്നുപോയി..കുഞ്ഞി പട്ടണത്തിൽ വിൽക്കാൻ വേണ്ടി തേൻ, കുടങ്ങളിൽ നിറയ്ക്കുകയാണ്.. ഊരിലെ മൂപ്പന് കൊടുക്കാനുള്ള കുടം പ്രത്യേകം എടുത്ത് വെച്ചിരിക്കുന്നു.. ഊരിൽ നിന്ന് പുറത്തേക്ക് വിൽക്കാൻ കൊണ്ടുപോകുന്ന ഭക്ഷണപാനീയങ്ങൾ മൂപ്പൻ രുചിച്ച് നോക്കിയിട്ടേ അയക്കാവു എന്നത് ഊരിലെ നിയമം ആണ്. ചിന്നു അരികിൽ നിന്ന് അവൾ ചെയ്യുന്നത് നോക്കി നിന്നു..കിരദൻ കുറെ സമയമായി കൂട്ടം തെറ്റിയ ഒരു കാട്ടുപോത്തിനെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.. പൊടുന്നനെ അവൻ്റെ പിന്നിൽ നിന്നും ഇലകൾ അനങ്ങുന്ന ശബ്ദത്തിനൊപ്പം ഒരു മുരൾച്ച കേട്ടു..അവൻ്റെ മുഖത്ത് ഭയം നിഴലിച്ചു.. അവൻ സാവധാനം തിരിഞ്ഞ് നോക്കി. ഒരു ഭീമാകാരനായ കടുവ, അവൻ വേഗം പിന്നോട്ടു ആഞ്ഞു നിരങ്ങി. അവൻ്റെ കയ്യിലെ ആയുധത്തിൽ അവൻ മുറകെ പിടിച്ചു.അവൻ ചുറ്റും കിടന്നിരുന്ന ഇലകൾ എടുത്ത് അതിനെ നേരെ എറിഞ്ഞു.. ദൂരെ നിന്നിരുന്ന കാട്ടുപോത്ത് ഇത് കണ്ട് ഓടിമറഞ്ഞു..കടുവ അവന് നേരെ പാഞ്ഞടുത്തു.. അവൻ ഒഴിഞ്ഞു മാറി.. പുലികളെ കൊല്ലുന്ന പരിചയം കൊണ്ട് കടുവകൂറ്റനെ കൊല്ലാൻ കഴിയില്ല എന്ന് അവൻ മനസിൽ പറഞ്ഞു.. ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ അവൻ തൻ്റെ ആയുധത്തിൽ മുറുകെ പിടിച്ചു കൊണ്ട് ചുണ്ടുകൾ അനക്കി.. കടുവ അവനിലേക്ക് വാ തുറന്നുകൊണ്ട് പാഞ്ഞടുത്തു..പൊടുന്നനെ ഒരു ചൂളംവിളി കേട്ട് കടുവ ഭയന്നു ചുറ്റും നോക്കി..തല മുണ്ഡനം ചെയ്ത ചുവന്ന വസ്ത്രമണിഞ്ഞ സന്യാസിയെ പോലെ തോന്നിക്കുന്ന ഒരു മനുഷ്യൻ മരങ്ങൾക്കിടയിൽ നിന്നും പുറത്തുവന്നു.. കടുവ അയാളെ കണ്ടതും പൊടുന്നനെ കാടിനുള്ളിലേക്ക് മറഞ്ഞു..അയാൾ പുഞ്ചിരിച്ച് കൊണ്ട് കിരദന് നേരെ കൈ നീട്ടി അവൻ കയ്യിലേക്ക് നോക്കിയിട്ട്..താനെ മണ്ണിൽ നിന്ന് എഴുന്നേറ്റു..നിങ്ങൾ എങ്ങനെ ആണ് കടുവയെ ഓടിച്ചത്..ചൂളം വിളികൊണ്ട് അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.അങ്ങനെ പറ്റുമോ? അവൻ മനസിൽ ചിന്തിച്ചു.എനിക്ക് പറ്റും അയാൾ മറുപടി പറഞ്ഞു…അവൻ പേടിച്ച് അയാളെ നോക്കി.ഇത് സാധാരണ ആളല്ല എന്ന് അവന് മനസിലായി..നിങ്ങൾ എവിടുന്നാണ് അവൻ ചോദിച്ചു…അങ്ങ് ദൂരെ തെക്ക് മഞ്ഞ് മലകൾ ഉള്ള നാട്ടിൽ നിന്നാണ്.. അയാൾ പറഞ്ഞു..മഞ്ഞ് മലകളോ അതെന്താണ് അവൻ ചോദിച്ചു..പറയാം അയാൾ മറുപടി പറഞ്ഞു. ഔസേപ്പ് ഔസേപ്പിനെയും നഞ്ചനെയും കൊണ്ട് കാളവണ്ടി കുലുങ്ങി കുലുങ്ങി മുന്നോട്ട് നീങ്ങി. നേരം വെളുക്കാറായി കൂടെയുള്ളവർ ഉറക്കം ഉണർന്ന് വെളിയിലേക്ക് നോക്കി. തനിക്കൊപ്പം ഇരിക്കുന്ന നഞ്ചനെ അത്ഭുതത്തോടെ എല്ലാരും നോക്കുന്നത് കണ്ട് അവന് ചിരി വന്നു..അവൻ ഒരു ചെറിയ പൊതി സഞ്ചിയിൽ നിന്ന് പുറത്തെടുത്തു. പൊതി തുറന്ന് അതിൽ നിന്ന് ഒരു ചുരുട്ട് എടുത്തു മുകളിൽ തൂങ്ങി കിടന്നിരുന്ന വിളക്കിൽ നിന്ന് തീ പടർത്തി.അത് ചുണ്ടിൽ വെച്ച് നീട്ടി രണ്ട് പുകയെടുത്തു.അവൻ ഒരു ചുരുട്ട് കൂടെ ഇരുന്നവർക്ക് നേരെ നീട്ടി. അവർ പരസ്പരം മുഖത്ത് നോക്കിയിട്ട് നിരസിച്ചു..അയാൾ അത് തിരികെ പൊതിഞ്ഞു സഞ്ചിക്കുള്ളിൽ വെച്ചു..അയാൾ ചുരുട്ടിൻ്റെ തീയുള്ള വശം വായ്ക്കുള്ളിൽ വെച്ച് പുറത്തേക്ക് നോക്കി പുകയെടുത്തുകൊണ്ടിരുന്നു..കിരദനും സന്യാസിയും ഒരുമിച്ച് ഊരിലൂടെ നടന്നു.. താൻ ഒരു സഞ്ചാരി ആണെന്നും ഷാമിയു ദേവൻ്റെ ആശയങ്ങളെ കൂടുതൽ മനുഷ്യരിലേക്ക് എത്തിക്കാനാണ് സഞ്ചരിക്കുന്നതെന്നും അയാൾ അവനോട് പറഞ്ഞു..അതാരാ? അവൻ ചോദിച്ചു.തെളിവുള്ളവൻ, എല്ലാം അറിയുന്നവൻ. അയാൾ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..അവൻ അല്പനേരം എന്തോ ആലോചിച്ച് നിന്നു എന്നിട്ട് അയാൾക്കൊപ്പം നടന്നു..അയാൾക്കൊപ്പമുള്ള അവൻ്റെ സമയങ്ങൾ അവനിൽ പുതിയ ചിന്തകൾ ഉണരുവാൻ സഹായിച്ചു..അവർ നടന്നു പോകുന്നതിനിടയിൽ അവൻ്റെ നാല് ചങ്ങാതിമാർ ഒരു മരത്തണലിൽ ഇരുന്ന് മൺകുടങ്ങളിൽ സായ കുടിക്കുന്നത് അവൻ കണ്ടു..അവൻ അയാളെയും കൂട്ടി അവരുടെ അടുത്ത് ചെന്നു. അവൻ അയാളെ അവർക്ക് പരിചയപ്പെടുത്തി.. അവർ സന്യാസിയെ ഊരിലെ പല സ്ഥലങ്ങളിലും മുൻപ് കണ്ടതായി ഓർത്തെടുത്തു.. അവർ അത്ഭുതത്തോടെയും ഒപ്പം അസൂയയോടെയും രണ്ടുപേരെയും മാറി മാറി നോക്കി.. അവർ മൺകുടം ഇവർക്ക് നേരെ നീട്ടി കിരദൻ അത് വാങ്ങി മൊത്തി കുടിച്ചു…അവർ സന്യാസിക്ക് നേരെ കുടം നീട്ടി അയാൾ അതിനുള്ളിലേക്ക് നോക്കിയിട്ട്.. വേണ്ട എന്ന് പറഞ്ഞു.. കിരദൻ്റെ മുഖം വാടി സന്യാസി നിരസിച്ചത് അവന് ഇഷ്ടപ്പെട്ടില്ല.. അവൻ കുടിക്കാൻ നിർബന്ധിച്ചു.. ഞാൻ വെറും വെള്ളം മാത്രമേ കുടിക്കൂ എന്ന് അയാൾ അവരോട് പറഞ്ഞു…ഇത് എന്താണെന്ന് അയാൾ അവരോട് ചോദിച്ചു..ഇത് ആട്ടിൻപാലിൽ ലഹരി ചെടിയുടെ ഇതൾ ചതച്ചു ഇഞ്ചിയും ഉള്ളിയും ഇട്ട് ഉണ്ടാക്കുന്ന ഒരു പാനീയം ആണെന്ന് അവർ അയാളോട് പറഞ്ഞു..ശരീരത്തിന് ഉന്മേഷം കിട്ടും കുടിക്കൂ എന്ന് അവർ അയാളോട് പറഞ്ഞു..അയാൾ പുഞ്ചിരിച്ചുകൊണ്ട് നിരസിച്ചു..ഞാൻ പോകട്ടെ എന്ന് പറഞ്ഞ് അയാൾ മുന്നോട്ട് നടന്നു..കിരദൻ കുടം അവരുടെ കയ്യിൽ കൊടുത്തിട്ട് അയാളുടെ പുറകെ വേഗത്തിൽ നടന്നു..അവൻ്റെ ചങ്ങാതിമാർ അവൻ്റെ പെരുമാറ്റം കണ്ട് അതിശയിച്ച് പരസ്പരം അവരുടെ മുഖത്തേക്ക് നോക്കി..നഞ്ചൻ ഔസേപ്പിനെയും കൊണ്ട് മൂപ്പനെ കണ്ട് അനുവാദം വാങ്ങി കുടിയിലേക്ക് നടന്നു..നഞ്ജൻ ഔസേപ്പിനെ കാത്തിക്ക് പരിചയപ്പെടുത്തി..ഞാൻ നിൽക്കുന്ന വീട്ടിലെ ഒരു തമ്പ്രാനാ.. കുട്ടികളെ പഠിപ്പിക്കുന്ന വലിയ ആളാ കുറച്ച് ദിവസം ഇവിടെയൊക്കെ കാണാൻ വന്നതാ..കാത്തി പുഞ്ചിരിച്ചു…ഔസേപ്പ് ഒറ്റനോട്ടത്തിൽ കാത്തിയിൽ ആകൃഷ്ടനായി.. ഔസേപ്പ് കാത്തിയേ കാണുമ്പോഴൊക്കെ അവളുടെ മാറിലേക്ക് നോക്കുന്നത് പതിവായി..ആദ്യമൊക്കെ അവൾ അത് കാര്യമായി എടുത്തിരുന്നിലെങ്കിലും ഇത് പതിവായപ്പോൾഅവൾക്ക് അസ്വസ്ഥത തോന്നി മാറ് കൈകൊണ്ട് മറയ്ക്കാൻ തുടങ്ങി.ഔസേപ്പിന് അവനോട് തന്നെ പുച്ഛം തോന്നി.അവൻ ഊരിനെ കുറിച്ചും ആളുകളെ കുറിച്ചുമൊക്കെ കൂടുതലായി നഞ്ചനിൽ നിന്ന് മനസ്സിലാക്കി.നമുക്ക് കുട്ടികൾ ഉണ്ടാവുമ്പോൾ ഔസേപ്പ് തമ്പ്രാൻ പഠിപ്പിക്കുന്ന കെട്ടിടത്തിൽ ആക്കാം നഞ്ചൻ കാത്തിയോട് അടക്കം പറഞ്ഞു..
സ്വാമി
സ്വാമിയുടെ പേര് എന്താണ് ഇത്രേം ദിവസങ്ങൾ കഴിഞ്ഞിട്ടും നിങ്ങൾ പേര് പറഞ്ഞില്ല. കിരദൻഅയാളോട് ചോദിച്ചു. നീ എന്നെ ഹിമാൻസു എന്ന് വിളിച്ചോ എന്ന് അയാൾ മറുപടി കൊടുത്തു..എനിക്ക് നിങ്ങളെ പോലെ ആകണം അവൻ പറഞ്ഞു.അയാൾ അവനെ അടിമുടി ഒന്ന് നോക്കിയിട്ട്. ചോദിച്ചു..നിനക്ക് നിന്നെ ഇഷ്ടമല്ലേ?അവൻ അല്പനേരം ആലോചിച്ചു എന്നിട്ട് പറഞ്ഞു.ഇഷ്ടമാണ്.പിന്നെ എന്തിനാണ് എന്നെപ്പോലെ ആകുന്നത്.അയാൾ ചോദിച്ചു.ഇപ്പൊൾ തന്നെ നീ നീയായി മാറിയിരിക്കുന്നു.ഇപ്പൊൾ നീ പുതിയൊരു മനുഷ്യനാണ്.അയാൾ പറഞ്ഞു.അവന് അത് മനസ്സിലായില്ലെങ്കിലും അവൻ്റെ ഹൃദയത്തിൽ അത് പതിഞ്ഞു..ഞാൻ ഇവിടം വിടുകയാണ് അടുത്ത സ്ഥലത്തേക്ക് പോകാൻ സമയമായി..അയാൾ പറഞ്ഞു.അവന് എന്തോ വിഷമം തോന്നി അത് കേട്ടപ്പോൾ.ഞാൻ നിങ്ങളെ എപ്പോഴും ഓർക്കും.അവൻ പറഞ്ഞു..അയാൾ അത് കേട്ട് പുഞ്ചിരിച്ചു.കിരദനെ കണ്ടിട്ട് കുറേ ആയി അവൻ പട്ടണത്തിൽ പോയോ? ചിറയൻ പൊന്നിയോട് ചോദിച്ചു..അവൻ ഒരു സ്വാമിയുടെ പുറകെ നടക്കുവാ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..സ്വാമിയോ? അവൻ ചോദിച്ചു അതെ മുടിയില്ലാത്ത സ്വാമി അവൾ പറഞ്ഞു..അവൾ ഓടക്കുഴൽ അവൻ്റെ കയ്യിൽ നിന്ന് തട്ടിയെടുത്തു.എന്നിട്ട് കളിയാക്കി ചിരിച്ചു..അവൻ അവളുടെ കൈയിൽനിന്ന് അത് തിരിച്ചെടുക്കാൻ ശ്രമിച്ചു.അവൾ വിട്ട് കൊടുത്തില്ല.നിനക്ക് കളിക്കാനുള്ളതല്ല എന്നുപറഞ്ഞ് അവൻ അവളെ ചുറ്റിപിടിച്ചു..അവൾ അവൻ്റെ മുഖത്തേക്ക് തിരിഞ്ഞു.. അവളുടെ മാറ് അവൻ്റെ നെഞ്ചിലമർന്നു..അവർക്ക് രണ്ടുപേർക്കും ഉള്ളിൽ പുതിയ ആഗ്രഹങ്ങൾ ഉടലെടുത്തു.അവൾ ചിരിച്ചുകൊണ്ട് ഓടക്കുഴൽ അവന് തിരികെക്കൊടുത്തു..
തിളങ്ങുന്ന കല്ല്
ഔസേപ്പ് നഞ്ചനുമായി നദിക്കരയിൽ ചുറ്റുന്നതിനിടയിൽ..അവൻ്റെ കണ്ണിൽ എന്തോ തിളങ്ങുന്നത് ശ്രദ്ധയിൽ പെട്ടു അവൻ അത് മണ്ണിൽ നിന്ന് എടുത്തു.. ഒരു കല്ലു പോലെ തോന്നിക്കുന്ന വസ്തുവിനെ അവൻ വെള്ളത്തിൽ കഴുകി..അവൻ്റെ കണ്ണ് പുറത്തേക്ക് തള്ളി വന്നു..അവൻ പഠിച്ച പുസ്തകങ്ങൾക്ക് അവൻ നന്ദി പറഞ്ഞു..അവൻ വീണ്ടും അവിടെ പരതി.. അൽപ നേരത്തെ ശ്രമത്തിന് ശേഷം അവന് മറ്റൊരു കല്ലുകൂടെ കിട്ടി..ഔസേപ്പ് ചെയ്യുന്നതൊക്കെ കണ്ട് നഞ്ചൻ ഒന്നും മനസ്സിലാകാതെ നിന്നു.ഔസേപ്പ് പൊടുന്നനെ അവൻ്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു..ഇതെന്താണെന്ന് മനസിലായോ?അവൻ ഇല്ല എന്ന് തലയാട്ടി..ഔസേപ്പ് അല്പനേരം നഞ്ചൻ്റെ മുഖത്തേക്ക് നോക്കി നിന്നിട്ട് ചിരിച്ചുകൊണ്ട് അവനുമായി കുടിയിലേക്ക് നടന്നു..പൊന്നി കുളികഴിഞ്ഞ് അരുവിയിൽ നിന്ന് കരയിലേക്ക് കയറി.. ദൂരെ വിറകുകളുമായി ആരൊക്കെയോ സംസാരിച്ച്കൊണ്ട് പോകുന്നത് അവൾ ശ്രദ്ധിച്ചു..പൊടുന്നനേ അവൾക്ക് മുകളിൽ ഒരു കാർമേഘം വന്ന് നിന്നു..കറുത്തിരുണ്ട മേഘത്തിനുള്ളിൽ ഒരു നീല ചുവപ്പ് നിറം മിന്നി മറഞ്ഞു... പൊന്നിയുടെ ശരീരത്തിൽ മഴ തുള്ളികൾ വീണു ചിതറി. അവളുടെ ചെവിയിൽ മഴവെള്ളം കുടിക്കാൻ ആരോ പറയുന്നത് പോലെ അവൾക്ക് തോന്നി. അവൾ മുകളിലേക്ക് നോക്കി..താഴേക്ക് പതിക്കുന്ന മഴവെള്ളം അവൾ കയ്യിൽ നിറച്ച് അത് കുടിച്ചു..അൽപ്പ നേരം കഴിഞ്ഞപ്പോൾ മഴ പെയ്യുന്നത് നിന്നു.അവൾ മുടി കെട്ടി കുടിയിലേക്ക് നടന്നു..കുറച്ച് നടന്ന് കഴിഞ്ഞപ്പോൾ അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി..കാഴ്ച മങ്ങി അവൾ നിലംപതിച്ചു.കാട് നിശബ്ദമായി. സമയം കടന്നുപോയി മരങ്ങൾ അവളെ ദയനീയമായി നോക്കി. അവൾ കണ്ണ് തുറന്ന് താൻ കിടക്കുന്ന സ്ഥലം എവിടെയാണെന്ന് ഉറപ്പുവരുത്തി.അവൾ ചുറ്റും നോക്കി. അവളെ മൃഗങ്ങൾ ഒന്നും ചെയ്യാതിരുന്നതിന് അവൾ കാടുമുത്തപ്പന് നന്ദി പറഞ്ഞുകൊണ്ട് കൈകൾ കൂപ്പി.പൊടുന്നനെ അവളുടെ കൈകളുടെ നിറം മാറാൻ തുടങ്ങി.ശരീരം മുഴുവൻ നീല നിറം വ്യാപിച്ചു.കണ്ണുകൾ നീലയായി.മരങ്ങൾ ഭയന്ന് ശബ്ദമുണ്ടാക്കി.പൊന്നി കരഞ്ഞുകൊണ്ട് കുടിയിലേക്ക് നടന്നു.അവളെ കണ്ടതും ആളുകൾ ഭയന്ന് ദൂരേക്ക് ഓടി.. ബഹളം കേട്ട് എല്ലാവരും അവിടേക്ക് വന്ന് ദൂരേക്ക് മാറിനിന്നു..കൂട്ടത്തിൽ തിരിച്ചു പോകാൻ ഇറങ്ങിയ ഔസേപ്പും വന്നു..ഞാൻ പൊന്നിയാണ്. പൊന്നിയാണ്. അവൾ കരഞ്ഞു..പൊടുന്നനെ അവൾ അനങ്ങാതെ നിന്നു..അവൾ ഔസേപ്പിനെ നോക്കി. അവളുടെ ഭാവം പെട്ടന്ന് മാറി.എന്നിട്ട് ഔസേപ്പിൻ്റെ അടുത്തേക്ക് വേഗത്തിൽ നടന്നു..അവൻ എന്താ സംഭവിക്കുന്നതെന്ന് അറിയാതെ അന്ധാളിച്ച് നിന്നു..അവൾ ഔസേപ്പിൻ്റെ കഴുത്തിൽ പിടിച്ചു.. അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു.അവൻ്റെ സഞ്ചിയിൽ നിന്ന് കല്ലുകൾ താഴെ വീണു..അവൾ അവൻ്റെ കഴുത്ത് മുകളിലോട്ട് ആക്കി ഓടിച്ചു.. അവൾ താഴെ കിടന്നിരുന്ന കല്ലുകളുമായി നദിയിലേക്ക് നടന്ന് പോയി.അവൾ കല്ലുകൾ നദിയിലേക്കെറിഞ്ഞു.അവൾക്ക് സ്വബോധം തിരികെ കിട്ടി തിരിച്ച് കുടിയിലേക്കോടി..അവളെ കണ്ടതും എല്ലാരും പിഞ്ഞാ, പിഞ്ഞാ എന്ന് ഭയന്ന് വിളിച്ചു..അവൾ കരഞ്ഞുകൊണ്ട് അവരുടെ അടുക്കലേക്ക് നടന്നടുത്തു. മാറി പോ.. , പോ.. അവർ വിളിച്ച് കൂവി ചിലർ ആയുധങ്ങളുമായി അവളുടെ അടുത്തേക്ക് വന്നു..സംഭവം അറിഞ്ഞ് കിരദൻ ഓടിവന്നു..അവനും അവളെ കണ്ട് ഭയന്ന് നിന്നു..അവനെ കണ്ടതും അവൾ അവനരികിലേക്ക് ഓടി വന്നു..അവൻ ഭയന്ന് പുറകോട്ട് മാറി നിന്നു..അവൾ മണ്ണിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു..കിരദന് ഇതൊക്കെ കണ്ട് വിഷമം തോന്നി അവൻ അവളുടെ അടുക്കലേക്ക് നടന്നു..എല്ലാവരും അവനെ തടഞ്ഞു..അവൻ അവരെ വകഞ്ഞുമാറ്റി അവളുടെ അടുക്കലേക്ക് നടന്നതും പൊടുന്നനെ അവളുടെ ശരീരം വെള്ളമായി മാറി..എല്ലാരും അത് കണ്ട് പിഞ്ഞാ പിഞ്ഞാ എന്ന് പറഞ്ഞ് ആയുധമായി മുന്നോട്ട് വന്നു..അവൾ ഉച്ചത്തിൽ അലറി.അവൾ പൊട്ടിച്ചിതറി.വെള്ളം പോലെ തോന്നിക്കുന്ന മാംസം എല്ലാവരുടെയും മുഖത്തും പതിച്ചു. ചുറ്റും വീണു.അത് വെയിലേറ്റ് തിളങ്ങി മണ്ണിൽ പൊങ്ങി കിടന്നു..എല്ലാവരും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ നിന്നു..കിരദൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി.അവൻ ചിറയനോട് ഇതൊക്കെ എങ്ങനെ പറയും എന്ന് ആലോചിച്ചു..പൊടുന്നനെ വെള്ള മേഘങ്ങൾക്കിടയിൽ ഒരു കാർമേഘം പ്രത്യക്ഷപ്പെട്ടു.ചിതറിയ പൊന്നിയുടെ അവശിഷ്ടങ്ങൾ ആകാശത്തേക്ക് ഉയർന്ന് ആ മേഘത്തിനുള്ളിലേക്ക് മറഞ്ഞു..പൊടുന്നനെ ആ മേഘത്തെ കാണാതായി..എല്ലാവരും അത് കണ്ട് മുട്ടുകുത്തി താഴേക്ക് കമന്നുവീണു..മരങ്ങൾ ശിഖരങ്ങൾ മുകളിലേക്ക് ഉയർത്തി ശബ്ദമുണ്ടാക്കി.അവർ മൂപ്പനോട് നടന്ന കാര്യങ്ങൾ പറഞ്ഞു. വിവരം അറിഞ്ഞ് ചിറയനും അവൻ്റെ ഊരിലെ മൂപ്പനും അവിടേക്ക് വന്നു.. മൂപ്പന്മാർ തമ്മിൽ ചർച്ച ചെയ്ത് പൊന്നി ദേവി ആണെന്നും അവളെ ആരാധിക്കണം എന്ന തീരുമാനത്തിൽ എത്തി..ആർക്കും അത് ഉൾക്കൊള്ളാനായില്ല..മാസങ്ങൾ കടന്നുപോയി..കൂടെ കൂടെ ഊരിൽ സംഭവിക്കുന്ന ദുർമരണങ്ങൾക്ക് കാരണം പൊന്നിയെ ദേവി ആയി ആരാധിക്കാത്തത് കൊണ്ടാണെന്ന് പിന്നീട് ആളുകൾ വിശ്വസിച്ച് തുടങ്ങി..കിരദൻനു ഇതൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല..പൊന്നിയെ കുറിച്ച് പറയുമ്പോഴൊക്കെ ചിറയൻ്റെ ഹൃദയം നുറുങ്ങുന്നത് കിരദനെ കൂടുതൽ വേദനിപ്പിച്ചു..അവന് പോകെ പോകെ ഈ ഗ്രാമത്തിൽ നിന്നും ഊരിൽനിന്നും പുറത്ത് കടക്കണം എന്ന് തോന്നി തുടങ്ങി..ചിറയൻ പൊന്നിയെ ഓർത്ത് കാലം കഴിക്കാൻ തുടങ്ങി..ഒരു ദിവസം കിരദൻ ചിറയനെ കണ്ട് യാത്ര പറഞ്ഞ് മഞ്ഞ് മലകൾ ഉള്ള നാട് തേടി പുറപ്പെട്ടു..
കഥ
ഇന്നലെ രാത്രി അവൻ്റെ കഥയും കേട്ട് ഉറങ്ങാനും വൈകി രാവിലെ ലോഡ് ഇറക്കാൻ ഉള്ള കാര്യം ഓർത്തതുമില്ല.. ഞാൻ സെന്തിലിനെയും എന്നെയും മനസിൽ പഴിച്ചുകൊണ്ട് വണ്ടി അറുമുഖൻ്റെ കടയിലേക്ക് പറത്തി..സെന്തിൽ പറഞ്ഞ കഥ എൻ്റെ മനസ്സിലൂടെ കടന്നുപോയി.കുന്നിൻ ചെരുവുകളിലൂടെ ജീപ്പ് ഓടിക്കുന്നതിനിടയിൽ ഞാൻ അശ്വിനോട് ചോദിച്ചു.എടാ ഇന്നലെ സെന്തിൽ പറഞ്ഞതൊക്കെ ഉള്ളതാണോ.. അവൻ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.. ചുമ്മാ അറിയാനടാ. അവൻ്റെ നോട്ടം മനസ്സിലാക്കി ഞാൻ പറഞ്ഞു. ആർക്കറിയാം. എനിക്ക് അറിയാവുന്നത് വേറെയൊരു കഥയാണ് അതും ഒള്ളതാണോന്ന് അറിയില്ല. മാനവപുരത്തെ കാടുകളിൽ രത്നകല്ലുകൾ ഉണ്ടെന്ന് അറിഞ്ഞ് അത് എടുക്കാൻ കയറിയ ബ്രിട്ടീഷുകാരെ പിന്നെ ആരും കണ്ടിട്ടില്ലെന്നും അവരെ അന്വേഷിച്ച് വന്ന ആളുകൾ കാടിനുള്ളിൽ വെച്ച് എന്തിനെയൊക്കെയോ കണ്ട് പേടിച്ച് പിന്നെ ഈ നാട്ടിലേക്ക് തന്നെ വന്നിട്ടില്ലെന്നുമാണ് പറയുന്നത്..ചിലപ്പോൾ രത്ന കല്ലുകൾ കണ്ടെത്തിയപ്പോൾ അങ്ങോട്ട് ആരും കേറാതിരിക്കാൻ അന്നത്തെ ആളുകൾ പടച്ചുവിട്ട കഥയാരിക്കും ഇതൊക്കെ..അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..ഞാൻ ജീപ്പിനുള്ളിൽ നിന്ന് പുറത്തേക്ക് നോക്കി.പൊടുന്നനനെ ഒരു കാർമേഘം ആകാശത്തിലൂടെ ഞങ്ങൾക്കും വേഗത്തിൽ മുന്നോട്ട് പോയതായി എനിക്ക് തോന്നി..ടാ എന്താടാ നോക്കുന്നെ? നേരെ നോക്കി വണ്ടി ഓടിക്ക്..അശ്വിൻ അരികിൽ ഇരുന്ന് എന്നെ ഓർമ്മപ്പെടുത്തി..